മാസ് എൻട്രിയുമായി വേദിയിലേക്കെത്തി വിജയ് ; കരഘോഷം മുഴക്കി പതിനായിരങ്ങള്‍

സമ്മേളനത്തിൽ പങ്കെടുക്കാൻ വൻ ജനാവലിയാണ് എത്തിയത്

മാസ് എൻട്രിയുമായി വേദിയിലേക്കെത്തി വിജയ് ; കരഘോഷം മുഴക്കി പതിനായിരങ്ങള്‍
മാസ് എൻട്രിയുമായി വേദിയിലേക്കെത്തി വിജയ് ; കരഘോഷം മുഴക്കി പതിനായിരങ്ങള്‍

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം തുടങ്ങി. വില്ലുപുരം വിക്രവണ്ടിയില്‍ വൈകീട്ട് നാല് മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ വേദിയിലെത്തി വിജയ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് എത്തിയ വിജയിയെ കരഘോഷം മുഴക്കിയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്.

സമ്മേളനത്തിൽ പങ്കെടുക്കാൻ വൻ ജനാവലിയാണ് എത്തിയത്. സമ്മേളന വേദിയില്‍ വിജയ് 19 പ്രമേയങ്ങള്‍ അവതരിപ്പിക്കും.സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്.

സമ്മേളനത്തിനെത്തുന്നവർ മദ്യപിക്കരുത്, വനിതകൾക്ക് സുരക്ഷയും മതിയായ സൗകര്യങ്ങളും ഒരുക്കണം, ഇരുചക്രവാഹനങ്ങളിലെത്തുന്നവർ ബൈക്ക് സ്റ്റണ്ട് നടത്തരുത് തുടങ്ങിയ നിർദേശങ്ങളുമുണ്ട്. പാർട്ടിയുടെ ഭാരവാഹികളെയും കർമപദ്ധതിയും സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

Top