നടിയുടെ വെളിപ്പെടുത്തൽ; ചോദ്യങ്ങളോട് തട്ടിക്കയറി ജീവ, പ്രതികൂട്ടിൽ തമിഴ്സിനിമ

തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് പ്രതികരിച്ചു.

നടിയുടെ വെളിപ്പെടുത്തൽ; ചോദ്യങ്ങളോട് തട്ടിക്കയറി ജീവ, പ്രതികൂട്ടിൽ തമിഴ്സിനിമ
നടിയുടെ വെളിപ്പെടുത്തൽ; ചോദ്യങ്ങളോട് തട്ടിക്കയറി ജീവ, പ്രതികൂട്ടിൽ തമിഴ്സിനിമ

ചെന്നൈ: മാധ്യമപ്രവർത്തകരും പ്രശസ്ത തമിഴ് നടൻ ജീവയും തമ്മിൽ വാക്കേറ്റം. തെന്നിന്ത്യൻ താരം രാധികയുടെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് താരം ക്ഷുഭിതനായത്. അതേസമയം തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിൽ തമിഴ്സിനിമ ലോകവും പ്രതിരോധത്തിലായിരിക്കുകയാണ്. മലയാള സിനിമാ സെറ്റിൽ കാരവനിൽ ഒളിക്യാമറ വെച്ചതായും നടിമാരുടെ ന​ഗ്ന ദൃശ്യങ്ങൾ ചിലർ പകർത്തുകയും ചെയ്തത് താൻ കണ്ടെന്നുമാണ് രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്.

ഒരു സ്വകാര്യ ചടങ്ങിൽ തേനിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്ത് മാധ്യമപ്രവർത്തകർ ഹേമ കമ്മിറ്റി റിപ്പോർട്ടും രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലും സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. പക്ഷെ, നല്ലൊരു പരിപാടിക്ക് വന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി. വീണ്ടും ചോദ്യം ഉണ്ടായപ്പോഴാണ് തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും നടൻ ജീവ മറുപടി നൽകിയത്. വീണ്ടും മാധ്യമ പ്രവർത്തകർ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയായിരുന്നു. മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. എന്നാൽ പിന്നീട് പ്രതികരിക്കാതെ ജീവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു.

Also Read: കാരവനുകളിലെ ഒളിക്യാമറ വിഷയത്തിൽ കേസിനില്ല: രാധിക ശരത്കുമാർ

നടികളുടെ കാരവനിൽ ഒളിക്യാമറകൾ

RADHIKA SHARATKUMAR

നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ തമിഴ്നാട്ടിൽ വലിയ ചർച്ചയ്ക്കാണ്തുടക്കമിട്ടിരിക്കുന്നത്. അതേസമയം, രാധികയുടെ വെളിപ്പെടുത്തൽ ദേശീയ തലത്തിലും ഇപ്പോൾ ചർച്ചയാവുകയാണ്.

Also Read: തമിഴ് നായികാ താരം പ്രീതി മുകുന്ദന്‍ മലയാളത്തിലേക്ക്

അന്വേഷണ സംഘം നടിയിൽ നിന്ന് വിവരങ്ങൾ തേടിയിരിക്കുകയാണ് . അതിന്റെയൊപ്പം തമിഴ് സിനിമയിൽ ഹേമ കമ്മിറ്റി പോലെയുള്ള നീക്കം വേണമെന്ന ആവശ്യവും ചിലർ ഉന്നയിക്കുന്നുണ്ട്.

Top