നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ആന്റണി തട്ടിൽ ?

നടി കീര്‍ത്തി സുരേഷ് ഒരു സുഹൃത്തുമായി പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ആന്റണി തട്ടിൽ ?
നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ആന്റണി തട്ടിൽ ?

ടി കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം കഴിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങളും ചില തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കീര്‍ത്തി സുരേഷും ആന്റണിയും തമ്മില്‍ കഴിഞ്ഞ 15 വര്‍ഷമായി അടുപ്പത്തിലാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്. ഹൈസ്‌കൂള്‍ പഠനകാലത്താണ് കീര്‍ത്തി ആന്റണിയുമായി പരിചയത്തിലാകുന്നത്. ഈ സമയം ആന്റണി കൊച്ചിയില്‍ ബിരുദവിദ്യാര്‍ഥിയായിരുന്നെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ആന്റണി തട്ടില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണെന്നും വരും ദിവസങ്ങളില്‍ വിവാഹവാര്‍ത്ത സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായ പ്രഖ്യാപനം നടത്തുമെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Also Read:കങ്കുവയുടെ യഥാര്‍ത്ഥ റണ്‍ടൈമില്‍ നിന്ന് 12 മിനിറ്റ് വെട്ടുന്നു!

നടി കീര്‍ത്തി സുരേഷ് ഒരു സുഹൃത്തുമായി പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. ദുബായിലുള്ള ഒരു വ്യവസായിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെയായിരുന്നു ഇത്തരം ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാല്‍, ഇത് തന്റെ സുഹൃത്താണെന്നും വെറുതേ അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നുമായിരുന്നു നടി അന്ന് പ്രതികരിച്ചത്.

സിനിമ നിര്‍മാതാവ് ജി. സുരേഷ്‌കുമാറിന്റെയും നടി മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് ബാലതാരമായാണ് സിനിമയിലെത്തുന്നത്. ഗീതാഞ്ജലി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി. മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മഹാനടിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി. തമിഴ് ചിത്രമായ ‘ബേബി ജോണ്‍’ ആണ് കീര്‍ത്തിയുടെ വരാനിരിക്കുന്ന സിനിമ. ഡിസംബര്‍ 25-ന് ‘ബേബി ജോണ്‍’ തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Top