താര സംഘടനയായ അമ്മയ്‌ക്കെതിരെ നടി മല്ലിക സുകുമാരൻ. സ്ഥാനമാനങ്ങളോട് യാതൊരു വിധ അതിമോഹങ്ങളും ഇല്ല. മകനും ഭർത്താവും വിലക്ക് അനുഭവിച്ചവർ ആണ്. ഒന്നോ രണ്ടോ സിനിമയിൽ പൃഥ്വി അഭിനയിച്ചതിന് പിന്നാലെ ആയിരുന്നു അത്. ഇപ്പോൾ പ്രബല സ്ഥാനത്ത് ഇരിക്കുന്ന ആളുകളും അതിൽ ഉണ്ടായിരുന്നു. സംഘടനയിലെ പ്രശ്നങ്ങൾ അന്നേ സുകുവേട്ടൻ ചൂണ്ടിക്കാട്ടിയതാണ്, മല്ലിക പറഞ്ഞു.
അമ്മയുടെ പ്രസിഡന്റ് ആകാൻ പൃഥ്വിരാജ് പോകരുതെന്നാണ് തന്റെ ആഗ്രഹമെന്നും നടി പ്രതികരിച്ചു. “ഇതുപോലെ ഒരു വിലക്ക് നേരിട്ട് ആളാണ് സുകുവേട്ടനും. അതാണ് ചിരിക്കേണ്ട സംഭവം. എന്തിനാണ് വിലക്കിയതെന്ന് ചോദിച്ചാൽ, അമ്മയുടെ ബൈലോ ശരിയല്ല എന്ന് സുകുവേട്ടൻ പ്രസംഗിച്ചു. നുണ പറയാൻ ഞാനില്ല. പൃഥ്വിയെ അമ്മ വിലക്കിയിട്ടുണ്ട്. ഇന്നത്തെ പേരുകളിൽ ഉള്ള രണ്ടു മൂന്നു പേർ പൃഥ്വിരാജിനെതിരെ മുദ്രാവാക്യം വിളിച്ചു. വിനയന്റെ സിനിമ വേണ്ടെന്നു വയ്‌ക്കണമെന്നായിരുന്നു നിർദ്ദേശം”.
Also Read: ആണുങ്ങളെ പോലെ എഴുന്നേറ്റ് നിന്ന് ഉത്തരവാദിത്തമേറ്റെടുക്കാൻ പറയണം; മോഹൻലാലിനോട് ശോഭ ഡെ
എന്റെ മോൻ അവന്റെ ജോലി ചെയ്തു മുൻപോട്ട് പോകണം എന്നാണ് ആഗ്രഹം. പിന്നെ തീരുമാനങ്ങൾ അവനു വിട്ടു കൊടുക്കുകയാണ്. കുട്ടികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ അവർക്ക് സഹിക്കാതെ വരുമ്പോൾ ആണ് തുറന്ന് പറയുന്നത്. അത് ഉറപ്പായും അന്വേഷിക്കണം. പക്ഷെ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ചില ആളുകൾ പേര് പറയുമ്പോൾ തെറ്റി പറയുന്നുണ്ട്. തെറ്റുകൾ അവർക്കും പരിശോധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ പോകുന്നത് അവരുടെ ജീവിതം ആയിരിക്കുമെന്നും മല്ലിക പറഞ്ഞു.