നടി മീര വാസുദേവും സിനിമ- ടെലിവിഷൻ ക്യാമറാമാൻ വിപിൻ പുതിയങ്കവും വിവാഹിതരായി. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മീര വാസുദേവ്. താൻ വിവാഹിതയായെന്നും കോയമ്പത്തൂരിലായിരുന്നു വിവാഹചടങ്ങുകളെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ മീര പറയുന്നു.
പാലക്കാട് സ്വദേശിയായ വിപിൻ ഛായാഗ്രാഹകൻ കൂടിയാണ്. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉൾപ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിൻ. ഏപ്രിൽ 21-നായിരുന്നു വിവാഹമെന്നും കഴിഞ്ഞ ദിവസം വിവാഹം ഔദ്യോഗികമായി രജ്‌സ്റ്റർ ചെയ്‌തെന്നും പോസ്റ്റിൽ മീര പറയുന്നു.