പ്ലാസ്റ്റിക് സർജറിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി നടി നയൻതാര

ഓരോ വര്‍ഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെട്ടു എന്ന കാര്യവും നടി വിശദീകരിച്ചു

പ്ലാസ്റ്റിക് സർജറിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി നടി നയൻതാര
പ്ലാസ്റ്റിക് സർജറിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി നടി നയൻതാര

ചെന്നൈ: മുഖത്ത് കോസ്‌മെറ്റിക് സർജറി നടത്തിയെന്ന ആരോപണം നേരത്തെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയ്‌ക്കെതിരെ ഉയർന്നിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, ഈ ആരോപണങ്ങൾ നിരസിച്ച അവർ തൻ്റെ മുഖം ഒരിക്കലും മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടില്ലെന്നും പറഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും തന്റെ മുഖം എന്തുകൊണ്ട് വ്യത്യസ്തമായി കാണപ്പെട്ടു എന്ന കാര്യവും നടി വിശദീകരിച്ചു. അടുത്തിടെ ഷാരൂഖ് ഖാൻ്റെയും സംവിധായകൻ ആറ്റ്‌ലിയുടെയും ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നയൻതാര ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

‘എനിക്ക് എന്റെ പുരികം ഭംഗിയാക്കുന്നത് ഇഷ്ടമാണ്. അത് മികച്ചതാക്കാന്‍ ഞാന്‍ ആവശ്യത്തിന് സമയവും ചെലവഴിക്കാറുണ്ട്. കാരണം ഇത് യഥാര്‍ത്ഥ ഗെയിം ചേഞ്ചറാണ്. വര്‍ഷങ്ങളായി എന്റെ നെറ്റിയിലുള്ള മാറ്റമാകാം മുഖം മാറുന്നുവെന്ന് ആളുകള്‍ കരുതാന്‍ കാരണം. പക്ഷേ, പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന ഊഹാപോഹം ശരിയല്ലെന്നും താരം പറഞ്ഞു.

Also Read: ജോജു എന്ന സംവിധായകന്‍ പണി തുടങ്ങിയിട്ടേയുള്ളു, വലിയ പണികള്‍ വരാനിരിക്കുന്നുണ്ട്; അഭിനന്ദിച്ച് ഹരീഷ് പേരടി

2003 ൽ സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയാണ് നയൻതാര അഭിനയ ജീവിതത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. വർഷങ്ങളായി, നയൻതാര പല ഭാഷകളിലെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ്. അവളുടെ മുഖത്തിൻ്റെ സവിശേഷതകൾ വർദ്ധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറിയും മെലിഞ്ഞതായി കാണപ്പെടാൻ ലിപ്പോസക്ഷനും ഉൾപ്പെടെ നിരവധി കിംവദന്തികൾ ഉയർന്നിരുന്നു. നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും ചേർന്ന് ഒരു ചർമ്മസംരക്ഷണ ബ്രാൻഡ് ആരംഭിക്കുകയും ധാരാളം ഹോംഗ്രൗൺ ബ്രാൻഡുകളിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.

Top