മലയാളത്തിൽ സംസാരിക്കാൻ പേടിയെന്ന് സായി പല്ലവി

പ്രേമം മുതൽ എനിക്കൊപ്പം നിങ്ങളുടെ സ്നേഹവും അനു​ഗ്രഹവുമുണ്ട്. അത് ഇനിയുമുണ്ടാകണമെന്നും താരം പറഞ്ഞു

മലയാളത്തിൽ സംസാരിക്കാൻ പേടിയെന്ന് സായി പല്ലവി
മലയാളത്തിൽ സംസാരിക്കാൻ പേടിയെന്ന് സായി പല്ലവി

കൊച്ചി: തനിക്ക് മലയാളം സംസാരിക്കാൻ പേടിയാണെന്ന് തുറന്നു പറഞ്ഞ് നടി സായി പല്ലവി. മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് കാരണമെന്ന് നടി പറയുന്നു. പുതിയ ചിത്രം അമരന്റെ പ്രമോഷനു വേണ്ടി കൊച്ചിയിൽ എത്തിയപ്പോഴാണ് മലയാളം സംസാരിക്കാനുള്ള പേടിയെക്കുറിച്ച് സായ് പല്ലവി പറഞ്ഞത്. കൊച്ചിയിലെ ഫോറം മാളിലാണ് സിനിമയുടെ പ്രമോഷൻ ചടങ്ങ് നടന്നത്.

അമരൻ ട്രെയിലറിൽ നിങ്ങൾക്കു കാണാം, ആ മലയാളി പെൺകുട്ടി തമിഴിൽ സംസാരിക്കുന്നുണ്ട്. 30 ദിവസമെടുത്താണ് അതൊക്കെ പരിശീലിച്ചത്. സുഖമാണോ എന്ന ചോദ്യത്തോടെയാണ് നടി സംസാരം ആരംഭിച്ചത്. എനിക്ക് മലയാളത്തിൽ സംസാരിക്കാൻ ഭയങ്കര പേടിയാണ്. -സായി പല്ലവി പറഞ്ഞു.

നിങ്ങൾ തരുന്ന സ്നേഹത്തിനു നന്ദി. ഞായറാഴ്ച ആയിട്ടും ആളുകള്‍ എന്നെ കാണാന്‍ വന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. പ്രേമം മുതൽ എനിക്കൊപ്പം നിങ്ങളുടെ സ്നേഹവും അനു​ഗ്രഹവുമുണ്ട്. അത് ഇനിയുമുണ്ടാകണമെന്നും താരം പറഞ്ഞു. സാരിയിൽ സിംപിൾ ലുക്കിലാണ് സായി പല്ലവി കൊച്ചിയിൽ എത്തിയത്.

Top