CMDRF

എന്‍ഡിഎ സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നടി ശോഭന

എന്‍ഡിഎ സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നടി ശോഭന
എന്‍ഡിഎ സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടഭ്യര്‍ഥിച്ച് നടി ശോഭന

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് പ്രചാരണത്തിനിറങ്ങി നടി ശോഭന. കേന്ദ്രമന്ത്രിയും എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടിയാണ് ശോഭന രംഗത്തിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാനായാണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.

അതേസമയം, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും ശോഭന പത്രസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘ആദ്യം ഞാന്‍ മലയാളം പഠിക്കട്ടെ. ഇപ്പോള്‍ ഞാന്‍ ഒരു നടി മാത്രമാണ്’ എന്നായിരുന്നു ശോഭനയുടെ മറുപടി. നെയ്യാറ്റിന്‍കരയിലെ പ്രചാരണപരിപാടികളിലും ശോഭന പങ്കെടുക്കും.

Top