‘എന്റേത് ഇന്‍ഫ്‌ളമേഷന്‍ ആണ് വണ്ണമല്ലെന്നാണ് അവര്‍ പറഞ്ഞത്’; ഡയറ്റ് യാത്രയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍

നിങ്ങള്‍ വര്‍ക്കൗട്ട് ചെയ്യരുതെന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ ഓരോരുത്തരും വ്യത്യസ്തരാണ്. അത് നമ്മള്‍ ബഹുമാനിക്കണം

‘എന്റേത് ഇന്‍ഫ്‌ളമേഷന്‍ ആണ് വണ്ണമല്ലെന്നാണ് അവര്‍ പറഞ്ഞത്’; ഡയറ്റ് യാത്രയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍
‘എന്റേത് ഇന്‍ഫ്‌ളമേഷന്‍ ആണ് വണ്ണമല്ലെന്നാണ് അവര്‍ പറഞ്ഞത്’; ഡയറ്റ് യാത്രയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി വിദ്യാ ബാലന്‍

രീരഭാരം വർധിച്ചതിനു പിന്നാലെ ബോഡി ഷെയിമിങ്ങിന് നിരന്തരം ഇരയാക്കപ്പെട്ടയാളാണ് നടി വിദ്യാ ബാലന്‍. എന്നാൽ സിനിമയിലും ജീവിതത്തിലും ഒരുപോലെ ബോൾഡായ താരം അവയെയൊക്കെ ഏറെ ലാഘവത്തോടെയാണ് അഭിമുഖീകരിച്ചത്. അടുത്തിടെ ഭാരം കുറച്ച് മെലിഞ്ഞ് സര്‍പ്രൈസ് ലുക്കിലെത്തി ആരാധകരെ വിദ്യ ഞെട്ടിച്ചിരുന്നു.

എങ്ങനെ ഇത്ര വലിയ ട്രാന്‍സഫര്‍മേഷന്‍ സംഭവിച്ചുവെന്ന് ആരാധകര്‍ ഒന്നടങ്കം ചോദിക്കുകയും ചെയ്തു. ഇപ്പോൾ ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡയറ്റ് മാത്രം ക്രമീകരിച്ച് ഭാരം കുറച്ച് ഷേപ്പ് ആയതിനെ കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. ഭാരം കുറച്ചതിനെ കുറിച്ച് വിദ്യ പറയുന്നതിങ്ങനെ, ‘ജീവിതത്തിലുടനീളം വണ്ണം കുറയ്ക്കാനും മെലിയാനുമുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അതിനുവേണ്ടി കടുപ്പമേറിയ വര്‍ക്കൗട്ടുകളും ഡയറ്റും പിന്തുടര്‍ന്നു. ഇടയ്ക്ക് മെലിഞ്ഞെങ്കിലും പിന്നീട് വീണ്ടും വണ്ണംവെച്ചു.

Also Read: മലയാളത്തിൽ സംസാരിക്കാൻ പേടിയെന്ന് സായി പല്ലവി

ഈ വര്‍ഷം ആദ്യമാണ് ചെന്നൈയില്‍ നിന്നുള്ള അമുറ എന്ന ഒരു ഗ്രൂപ്പിനെ പരിചയപ്പെട്ടത്. എന്റേത് ഇന്‍ഫ്‌ളമേഷന്‍ ആണ് വണ്ണമല്ലെന്നാണ് അവര്‍ പറഞ്ഞത്. ഇന്‍ഫ്‌ളമേഷന്‍ മാറ്റാനായി എനിക്ക് യോജിക്കുന്ന രീതിയിലുള്ള ഡയറ്റും അവര്‍ പറഞ്ഞുതന്നു. എന്റെ ശരീരത്തിന് ചേരാത്ത തരത്തിലുള്ള ഭക്ഷണമൊഴിവാക്കിയതോടെ ആ ഡയറ്റ് വളരെ മനോഹരമായി എന്റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചു. വ്യായാമം ചെയ്യുന്നത് നിര്‍ത്താനും അവര്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ കാണുന്നവരൊക്കെ എന്നോട് കുറേയധികം മെലിഞ്ഞല്ലോ എന്നാണ് പറയുന്നത്.

പക്ഷെ ഈ വര്‍ഷം മുഴുവനും ഞാന്‍ വര്‍ക്കൗട്ടുകളൊന്നും ചെയ്തിട്ടില്ലെന്നതാണ് സത്യം. ശരീരത്തെ ജഡ്ജ്‌ ചെയ്യുന്നത് വളരെ ക്രൂരമാണെന്നാണ് എന്റെ അഭിപ്രായം. ആളുകള്‍ പല കാരണം കൊണ്ട് വണ്ണം വെച്ചേക്കാം. അവര്‍ മാനസികമായും ശരീരികമായും എന്തിലൂടെയാണ് കടന്നുപോവുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. വര്‍ക്കൗട്ട് നിര്‍ത്തണമെന്ന് അവര്‍ പറഞ്ഞപ്പോല്‍ അതുകൊണ്ട് ഫലമുണ്ടാവുമോ എന്ന് എനിക്ക് പോലും സംശയമായിരുന്നു. ജിമ്മില്‍ അത്രയധികം വര്‍ക്കൗട്ട് ചെയ്യുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ ആളുകള്‍ എന്നെ കാണുമ്പോള്‍ ചോദിക്കുന്നത് എങ്ങനെ ഇത് സാധിക്കുന്നു, എന്താ ചെയ്യുന്നത് എന്നാണ്.

Also Read: ‘വെർച്വൽ ലോകത്ത് നിന്നിറങ്ങി നിങ്ങളുടെ മനുഷ്യത്വം കണ്ടെത്തി അതിലുറച്ചു നിൽക്കൂ’; ഇസ്രയേൽ ആക്രമണത്തിൽ ആശങ്ക പങ്കുവെച്ച് ബോളിവുഡ് താരം

സത്യത്തില്‍ ഞാനൊന്നും ചെയ്യുന്നില്ല. ഞാന്‍ എല്ലാക്കാലത്തും വെജിറ്റേറിയന്‍ ആയിരുന്നു. പാലകും പടവലങ്ങയും എനിക്ക് ചേരില്ലെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല, എല്ലാ പച്ചക്കറിയും ആരോഗ്യത്തിന് നല്ലതാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് ശരിയല്ല, നമുക്ക് ചേരുന്നത് എന്താണെന്ന് നാം തിരിച്ചറിയണം. ഒന്ന് മറ്റൊരാള്‍ക്ക് നല്ലതാണെന്ന് കരുതി നമുക്ക് അത് ചേരണമെന്നില്ല- വിദ്യ പറയുന്നു. എല്ലാക്കാലത്തേക്കാളും കൂടുതല്‍ ആരോഗ്യവതിയായാണ് എനിക്ക് തോന്നുന്നത്. ഞാന്‍ സ്വയം ആസ്വദിക്കുകയാണിപ്പോള്‍. നിങ്ങള്‍ വര്‍ക്കൗട്ട് ചെയ്യരുതെന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ ഓരോരുത്തരും വ്യത്യസ്തരാണ്. അത് നമ്മള്‍ ബഹുമാനിക്കണം- വിദ്യ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Top