അബുദാബി: ഒട്ടക ഭ്രൂണത്തില്‍നിന്ന് കോശം വേര്‍തിരിക്കല്‍ നിര്‍ണായക നേട്ടവുമായി ശാസ്ത്രജ്ഞര്‍. ഒട്ടകങ്ങളുടെ കോശങ്ങളുടെ ജീവശാസ്ത്രവും അവ മരുന്നുകളോടും ആന്റിവൈറസിനോടും മറ്റ് രാസവസ്തുക്കളോടും എങ്ങനെ ഇടപെടുന്നു എന്നത് മനസ്സിലാക്കാന്‍ ഈ പഠനം ഗവേഷകരെ സഹായിക്കും. അബുദാബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ കീഴിലുള്ള കൊളാബറേറ്റിങ് സെന്റര്‍ ഫോര്‍ കാമല്‍ ഡിസീസ് ആണ് ഈ നേട്ടം കൈവരിച്ചത്. ഒമ്പത് അംഗരാജ്യങ്ങള്‍ ഉള്‍പ്പെട്ട മിഡില്‍ ഈസ്റ്റ് കാമല്‍ നെറ്റ്വര്‍ക്ക് കൈകാര്യം ചെയ്യുന്നതും ഈ കേന്ദ്രമാണ്. ഒട്ടകങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനു സഹായിക്കുന്നതിനുപുറമേ, പ്രോട്ടീനുകളുടെയും വാക്‌സിനുകളുടെയും ഉല്‍പാദനത്തിനും പഠനം സഹായകമാവുമെന്നാണ് അധിക്യതരുടെ പ്രതീക്ഷ.