CMDRF

ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ആദം സാംബ

ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ആദം സാംബ
ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ആദം സാംബ

ഐ.സി.സി ട്വന്റി 20 ലോകകപ്പില്‍ നമിബിയയുമായി നടന്ന മത്സരത്തിലെ മിന്നും പ്രകടനത്തെ തുടര്‍ന്ന് ക്രിക്കറ്റിലെ അപൂര്‍വ നേട്ടം സ്വന്തമാക്കി ആദം സാംബ. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസീസ് ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് ആദം സാംബ നടത്തിയത്. നാല് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് സാംപ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇതിനു പിന്നാലെ അപൂര്‍വ നേട്ടമാണ് ഓസ്ട്രേലിയന്‍ താരം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു മത്സരം പോലും കളിക്കാതെ ഏകദിനത്തിലും ടി-20യിലും 100 വിക്കറ്റുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സാംബ സ്വന്തം പേരില്‍ കുറിച്ചത്.

ട്വന്റി 20യില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ഓസിസ് താരമെന്ന റെക്കോര്‍ഡും സാംബ സ്വന്തം പേരിലാക്കി. 83 മത്സരങ്ങളില്‍ നിന്നുമാണ് താരം ഈ നേട്ടത്തിലെത്തിയത്.
ഓസ്ട്രേലിയക്കായി 99 ഏകദിന മത്സരങ്ങളില്‍ നിന്നും 169 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.

ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ് നേടിയ സാംപ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

മത്സരത്തില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് ഓസ്‌ട്രേലിയ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നമീബിയ 17 ഓവറില്‍ 72 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 5.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ ഓസിസ് അടുത്ത റൗണ്ടിലേക്ക് മുന്നേറി. 16ന് സ്‌കോട്‌ലാന്‍ഡിനെതിരെയാണ് ഓസ്ട്രലിയയുടെ അടുത്ത മത്സരം.

Top