CMDRF

ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 50% ഓഹരി സ്വന്തമാക്കി ആദര്‍ പൂനാവാല

ഓഹരി വാങ്ങാന്‍ റിലയന്‍സ് ഗ്രൂപ്പും ആര്‍.പി സഞ്ജീവ് ഗോയങ്കയുടെ സരിഗമ ഇന്ത്യ ലിമിറ്റഡും ശ്രമിച്ചിരുന്നു

ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 50% ഓഹരി സ്വന്തമാക്കി ആദര്‍ പൂനാവാല
ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 50% ഓഹരി സ്വന്തമാക്കി ആദര്‍ പൂനാവാല

മുംബൈ: കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സിന്റെയും ധര്‍മാറ്റിക് എന്റര്‍ടെയ്ന്‍മെന്റിന്റെയും 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദര്‍ പൂനാവാല. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി വാങ്ങാനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ ആദര്‍ പൂനാവാല ചെലവഴിച്ചത് 1000 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി സെറീന്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ പേരില്‍ ആദര്‍ പൂനാവാല വാങ്ങിയത്.

ഓഹരി വാങ്ങാന്‍ റിലയന്‍സ് ഗ്രൂപ്പും ആര്‍.പി സഞ്ജീവ് ഗോയങ്കയുടെ സരിഗമ ഇന്ത്യ ലിമിറ്റഡും ശ്രമിച്ചിരുന്നു. ഇവരെ പിന്നിലാക്കിയാണ് സെറീന്‍ ഗ്രൂപ്പ് രാജ്യത്തെ മുന്‍നിര പ്രൊഡക്ഷന്‍ ഗ്രൂപ്പിന്റെ പകുതി ഓഹരി സ്വന്തമാക്കിയത്. ബോളിവുഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നാണ് 1976 യഷ് ജോഹര്‍ സ്ഥാപിച്ച ധര്‍മ്മ പ്രൊഡക്ഷന്‍സ്.

Read Also: ആദ്യമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ഒമാനില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റേഷന്‍ വരുന്നു

രാജ്യത്തിന്റെ തന്നെ അഭിമാനമായ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ പങ്കാളി ആകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും. ഒരുമിച്ച് ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ യശസ്സ് ഇനിയും ഉയരങ്ങളില്‍ എത്തിക്കുമെന്നും ആദര്‍ പൂനാവാല പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ്‌കാരനും ശതകോടീശ്വരനുമാണ് ആദര്‍ പൂനാവാല. യഷ് ജോഹറിന്റെ മരണത്തോടെ മകന്‍ കരണ്‍ ജോഹറാണ് ധര്‍മ പ്രൊഡക്ഷന്‍സ് നയിക്കുന്നത്.

Top