CMDRF

പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച പയർ കൂടി ചേർത്തലോ ?

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയത് കൊണ്ടുതന്നെ മുളപ്പിച്ച പയർ കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച പയർ കൂടി ചേർത്തലോ ?
പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച പയർ കൂടി ചേർത്തലോ ?

മുളപ്പിച്ച പയർ കഴിക്കുന്നത് നമ്മുടെ പ്രഭാതങ്ങൾക്ക് മാത്രമല്ല ശരീരത്തിനും ഏറെ ഗുണം ചെയ്യും. പയറില്‍ പ്രോട്ടീന്‍ ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റി ഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.അതുകൊണ്ട് തന്നെ ചെറുപയര്‍ മുളപ്പിച്ച് രാവിലെ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രോട്ടീന്‍

ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍ അടങ്ങിയ മുളപ്പിച്ച പയർ നമ്മുടെ ശരീരത്തിന് ഊര്‍ജം പകരാന്‍ ഗുണം ചെയ്യും.

ദഹനം

എൻസൈമുകൾ മുളപ്പിച്ച പയറിൽ ധാരാളമുണ്ട്. ഇവ നമ്മുടെ ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ തടയാനും മലബന്ധത്തെ അകറ്റാനും ഏറെ സഹായിക്കും.

രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളം ഉള്ളതുകൊണ്ട് തന്നെ ഇത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

കണ്ണുകളുടെ ആരോഗ്യം

വിറ്റാമിന്‍ എ അടങ്ങിയ ഇവ നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി കൂട്ടാനും വളരെ നല്ലതാണ്.

Also Read: വില്ലനാകുന്നുണ്ടോ കൊളസ്‌ട്രോള്‍ ? ഒറ്റമൂലി പരീക്ഷിച്ചാലോ

SPROUTED BEANS


പ്രമേഹം

ഗ്ലൈസമിക് സൂചിക മുളപ്പിച്ച പയറിന് കുറവാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ ഏറെ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മുളപ്പിച്ച പയറു കഴിക്കാം.

ഹൃദയാരോഗ്യം

പൊട്ടാസ്യവും മഗ്നീഷ്യവും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ പയറു മുളപ്പിച്ച് കഴിക്കുന്നത് നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോളിനെ കൂട്ടാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

വണ്ണം കുറയ്ക്കാന്‍

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയത് കൊണ്ടുതന്നെ മുളപ്പിച്ച പയർ കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

Also Read: വെളുത്തുള്ളിയിട്ട വെള്ളം കുടിച്ചോളൂ

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മുളപ്പിച്ച പയർ കഴിക്കുന്നത് നമ്മുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ നിങ്ങളുടെ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top