CMDRF

മൊബൈൽഫോണിന് അഡിക്ടാണോ..? പണി കിട്ടും..!

മൊബൈൽഫോണിന് അഡിക്ടാണോ..? പണി കിട്ടും..!
മൊബൈൽഫോണിന് അഡിക്ടാണോ..? പണി കിട്ടും..!

നേരംപോക്കിനൊക്കെ പലവഴികൾ തേടിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമ്മുക്ക്, എന്നാൽ ഇപ്പോൾ ബോറടി മാറ്റാൻ ഭൂരിഭാ​ഗം ആളുകൾക്കും ഒരൊറ്റ പരിഹാരമെയെുള്ളു മൊബൈൽ ഫോൺ. മൊബൈൽ എടുത്താൽ പിന്നെ സമയത്തിനൊക്കെ മെട്രോ സ്പീഡാണ്. പലവിധ ആപ്പുകളാൽ സമ്പുഷ്ടമായ മൊബൈൽഫോണിന്റെ ലോകം മറ്റൊന്നു തന്നെയാണ്. ഈ സാങ്കേതിക വിദ്യയുടെ ഒക്കെ ഒരു വളർച്ചയെ… മനസ്സിൽ വിചാരിക്കുന്ന കാര്യം കയ്യിൽകൊണ്ട് തരാനും എന്തിന് ആവശ്യ സമയത്ത് പണമടക്കം കിട്ടാൻ ഒരു മൊബൈൽഫോൺ ആപ്ലിക്കേഷൻ സഹായിക്കും. സഹായം കൂടുന്നതിനനുസരിച്ച് ആശ്രിതരുടെ എണ്ണവും, ആശ്രയിക്കുന്ന സമയവും ഒരൽപ്പം കൂടും. അധികമായാൽ അമൃതും വിഷം തന്നെ…! ബാത്റൂമിൽ പോകുമ്പോൾ പോലും മൊബൈൽഫോൺ ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ , ഫോൺ കൈവശമില്ലെങ്കിൽ ഒരു ബുദ്ധിമുട്ട് തോന്നറുണ്ടോ, മൊബൈൽ ഉപയോ​ഗിക്കുമ്പോൾ മറ്റ് കാര്യങ്ങളിലെ ശ്രദ്ധ തെറ്റാറുണ്ടോ, ഓഫ് ലൈൻ ബന്ധങ്ങളെക്കാൾ താത്പര്യം ഓൺലൈൻ ബന്ധങ്ങളോട് തോന്നാറുണ്ടോ, എന്തെങ്കിലും പരിപാടിക്ക് പോകുമ്പോൾ അത് ആസ്വദിക്കാതെ കാപ്ചർ ചെയ്യുന്നതിന് പരി​ഗണന കൊടുക്കാറുണ്ടോ, ഫോണിന്റെ ചാർജ് തീരാറാവുമ്പോൾ പുറത്താണെങ്കിൽ ഒരു ടെൻഷൻ വരാറുണ്ടോ…. ഇതൊക്കെയുണ്ടെങ്കിൽ നിങ്ങൾ ഒരു ഫോൺ അഡിക്ട് ആണെന്ന് നിസ്സംശയം ഉറപ്പിക്കാം.

ഫോൺ ഉപയോ​ഗിക്കുമ്പോൾ സമയം മാത്രമല്ല, ആരോ​ഗ്യവും നമുക്ക് നഷ്ടമാകും. മണിക്കുറുകളോളമുള്ള ഫോൺ ഉപയോ​ഗം വിളിച്ചിവരുത്തുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. സമയം തെറ്റിയുള്ള ഉറക്കവും, അമിതമായ ഉപയോ​ഗവുമെല്ലാം ശാരീരികാരോ​ഗ്യത്തെയും, മാനസികാരോ​ഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ദിവസവും നാലുമണിക്കൂറിലേറെ മൊബൈല്‍ ഫോണില്‍ കുത്തിയിരിക്കുന്ന കൗമാരപ്രായക്കാരില്‍ മാനസികാരോഗ്യം തകരാറിലായിരിക്കുമെന്നും ലഹരിയോട് അടിമപ്പെടാനുള്ള സാധ്യതയുമുണ്ടെന്നൊക്കെ പല പഠനങ്ങളിൽ പറയുന്നുണ്ട്. കുറെ നേരമുള്ള ഫോൺ നോക്കിയിരിപ്പ് കഴുത്തും, തലയും വേദനിക്കാനും, നട്ടെല്ല് വളയാൻവരെ സാധ്യതയൊരുക്കുന്നു.

നിസ്സാരമെന്ന് തോന്നുമെങ്കിലും സംഭവം സീരിയസ്സാണ്. ജീവിതശൈലിയെ തന്നെ ബാധിക്കുന്ന രോ​ഗങ്ങളാണ് കാത്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ദോഷം കണ്ണിനു തന്നെ. മൊബൈലിൽ തന്നെ നോക്കിയിരിക്കുമ്പോൾ കണ്ണുകളുടെ മേലുള്ള സമ്മർദ്ദം വർധിക്കുന്നു. കണ്ണിന് വിശ്രമം നൽകാതെ, ഉറക്കം നഷ്ടപ്പെടുത്തിയുള്ള മൊബൈൽ ഉപയോ​ഗം ഏറെ പ്രയാസങ്ങൾ വിളിച്ച് വരുത്തും. ഉറക്കമില്ലായ്മ വിളിച്ച് വരുത്തുന്നത് ചില്ലറക്കാരെയല്ല, വിഷാദരോ​ഗം പോലുള്ള മാനസിക സമ്മർദങ്ങളെയാണ്. മൊബൈൽ ഫോണുകൾ പുറന്തള്ളുന്ന നോൺ അയോണിങ് റേഡിയേഷനിൽ ഡി.എൻ.എ കേടുപാടുകൾക്ക് ആവശ്യമായ ഊർജം ഇല്ല എന്നാണ് പഠനമെങ്കിലും, ഇവയിൽ നിന്ന് പ്രവഹിക്കുന്ന റേഡിയോ തരഗങ്ങൾ തലച്ചോറിനെയും കോശങ്ങളെയും നാഡി – ഞരമ്പുകളുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും.

സൂക്ഷിച്ചാൽ ദു:ഖിക്കണ്ട. ഇപ്പോൾ കുഴപ്പമാെന്നുമില്ല എന്ന് തോന്നുമെങ്കിലും പ്രത്യാഘാതങ്ങളൊന്നും പെട്ടന്നൊരു ദിവസം വരുന്നതല്ല. ഭാവിയിലൊക്കെയായി ഇതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരും. വളർന്നു വരുന്ന തലമുറ കണ്ട് തുടങ്ങുന്നത് തന്നെ മൊബൈൽഫോണിനു അടിമകളായ ഒരു തലമുറയെയാണ്. ആവുന്നക്കാലത്ത് ആരോ​ഗ്യം സംരക്ഷിച്ചാൽ ആപത്ത് കാലത്ത് ആരോ​ഗ്യത്തോടെ തന്നെയിരിക്കാം.

REPORT: ANURANJANA KRISHNA

Top