CMDRF

അതിജീവിതരെ കാലങ്ങളോളം ചേർത്തുപിടിക്കണം; വയനാട് കളക്ടറായിരുന്ന അദീല അബ്ദുള്ള

അതിജീവിതരെ കാലങ്ങളോളം ചേർത്തുപിടിക്കണം; വയനാട് കളക്ടറായിരുന്ന അദീല അബ്ദുള്ള
അതിജീവിതരെ കാലങ്ങളോളം ചേർത്തുപിടിക്കണം; വയനാട് കളക്ടറായിരുന്ന അദീല അബ്ദുള്ള

വയനാട് ഉരുൾപാെട്ടലിൽ ദുരന്തമനുഭവിക്കുന്ന അതിജീവിതരെ കാലങ്ങളോളം ചേർത്തുപിടിക്കണമെന്ന് വയനാട് കളക്ടറായിരുന്ന അദീല അബ്ദുള്ള. ദുരന്തത്തെക്കാൾ ഭയാനകമായ കാര്യമാണ് ​ദുരന്തത്തിൽ അവശേഷിക്കുന്നവരുടെ അവസ്ഥ. പെട്ടന്ന് ഒരു സുപ്രഭാതത്തിൽ കെട്ടിപടുത്ത സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ടവരാണ് അതിജീവിച്ചവർ. അത് ഒന്നോ രണ്ടോ ദിവസംകൊണ്ട് തീരുന്നതല്ല ആ വിഷമം. ഇവരുടെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച് നമ്മൾ ഇവരുടെ കൂടെ നിൽക്കണമെന്നും അദീല അബ്ദുള്ള പറഞ്ഞു.

മണ്ണ് കൊണ്ട്പായ പുത്തുമലയിൽ അവശേഷിച്ചവരെ ജീവിതത്തിലെക്ക് കൊണ്ട് വരുക. അവരെ പുനരധിവസിപ്പിക്കുക എന്ന വെല്ലുവിളിയോടെയായിരുന്ന അദീല അബാദുള്ള വയനാടിന്റെ കളക്ടർ എന്ന സ്ഥാനത്തേക്ക് വന്നത്. എന്നാൽ 22 മാസങ്ങൾക്കിപ്പുറം വയനാട്ടിൽ നിന്നും പോയപ്പോൾ പുത്തുമലയിൽ വീട് നഷ്ടപ്പെട്ടവർക്കെല്ലാം ഒരു വീടുണ്ടായിരുന്നു. പുത്തൻകൊല്ലിയിലെ സ്നേഹഭൂമിയിലായിരുന്നു അവർക്കുള്ള വീടുകൾ ഉയർന്നത്.

അഞ്ച് വർഷങ്ങൾക്കിപ്പുറം പുത്തുമലക്കടത്ത് ചൂരൽ മലയിൽ വീണ്ടും ​ഉരുൾ ജനജീവിതം തകർത്തപ്പോൾ സ്തംഭിച്ച് നിന്നത് നൂറിലധികം പേരുടെ ജീവിതമാണ്. പുനരധിവാസം ഒരാഴ്ചകൊണ്ടോ, ഒരു മാസംകൊണ്ടോ, ഒരു വർഷം കൊണ്ടോ സാധിക്കില്ല. അവരെ ചേർത്ത് പിടിക്കണം. സുരക്ഷിതമായ സ്ഥലത്തായിരിക്കണം പുനരധിവാസം. സുരക്ഷിതമായ താമസ സൗകര്യം ഒരുക്കണം. ഇതിന്റെയെല്ലാം ഇടയിൽപ്പെടുന്ന അതിജീവരുടെ കൂടെ നിക്കണമെന്നും അദീല അബ്ദുള്ള പറഞ്ഞു.

Top