CMDRF

വിവാദങ്ങള്‍ക്കിടെ അവധിയെടുത്ത് എഡിജിപി അജിത്ത് കുമാര്‍

നാലു ദിവസത്തേക്കാണ് അവധിയിൽ പ്രവേശിച്ചത്. സെപ്റ്റംബര്‍ 14 മുതല്‍ 17വരെയാണ് നാലു ദിവസത്തേ അവധി.

വിവാദങ്ങള്‍ക്കിടെ അവധിയെടുത്ത് എഡിജിപി അജിത്ത് കുമാര്‍
വിവാദങ്ങള്‍ക്കിടെ അവധിയെടുത്ത് എഡിജിപി അജിത്ത് കുമാര്‍

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിൽ. കുറച്ചു നാള്‍ മുമ്പ് സ്വകാര്യ ആവശ്യത്തിനായി നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നല്‍കിയത്. നാലു ദിവസത്തേക്കാണ് അവധിയിൽ പ്രവേശിച്ചത്. സെപ്റ്റംബര്‍ 14 മുതല്‍ 17വരെയാണ് നാലു ദിവസത്തേ അവധി.

എഡിജിപിക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആണ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. എം.ആർ അജിത് കുമാർ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു . എന്നാല്‍, നിലവിൽ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താതെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

Also Read: മാമി എവിടെ, കാണാമറയത്തായിട്ട് ഒരു വർഷം; അന്വേഷണത്തിന് പ്രത്യേകസംഘം

ആരോപണം ഗുരുതരം

എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നിലവിൽ എംഎൽഎ ആയ പിവി അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം , സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ്.

Also Read: നിർണായക കൂടിക്കാഴ്ച, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി

ഇതിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം നടക്കുന്നത്. ഇതിനിടെയാണിപ്പോള്‍ അജിത്ത് കുമാര്‍ നാലു ദിവസത്തേ സ്വകാര്യ അവധിയില്‍ പ്രവേശിക്കുന്നത്.

Top