എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധി പിന്‍വലിച്ചു

അവധി വേണ്ടെന്ന് അജിത് കുമാര്‍ സര്‍ക്കാരിനു കത്ത് നല്‍കി.

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധി പിന്‍വലിച്ചു
എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധി പിന്‍വലിച്ചു

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി എം ആര്‍ അജിത് കുമാര്‍. അവധി വേണ്ടെന്ന് അജിത് കുമാര്‍ സര്‍ക്കാരിനു കത്ത് നല്‍കി. ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്കായിരുന്നു അവധി അപേക്ഷ നല്‍കിയിരുന്നത്. അവധി കഴിഞ്ഞാല്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

എല്‍ഡിഎഫ് യോഗം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് അജിത് കുമാര്‍ അവധി പിന്‍വലിച്ച് കത്ത് നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഘടകക്ഷികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നു മുന്‍കൂര്‍ അവധി അപേക്ഷ എഡിജിപി നല്‍കിയിരുന്നത്.

Top