എഡിജിപി എം ആര്‍ അജിത്കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റില്ല

എഡിജിപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൊലീസ് മേധാവി ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം അന്വേഷിക്കും

എഡിജിപി എം ആര്‍ അജിത്കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റില്ല
എഡിജിപി എം ആര്‍ അജിത്കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റില്ല

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റില്ല. ചുമതലയില്‍ നിന്ന് മാറ്റാതെ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. എഡിജിപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൊലീസ് മേധാവി ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം അന്വേഷിക്കും.

ഷെയ്ക് ദര്‍വേഷ് സാഹിബ് (എസ്പിസി) ജി.സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ.ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന ഉന്നതല സംഘമാണ് ആരോപണങ്ങള്‍ അന്വേഷിക്കുക. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും.

Also Read: ‘കെട്ടിയിട്ടു വളര്‍ത്തുന്നതിന് ശൗര്യം കൂടും’; വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍

ഭാവിയില്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തേണ്ട ഐപിഎസ് ഉദ്യോഗസ്ഥനാണ് എംആര്‍ അജിത് കുമാര്‍. അങ്ങനെ വന്നാല്‍ ഇദ്ദേഹത്തിന്റെ ആജ്ഞക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

Top