അടിമാലി: വിയറ്റ്‌നാംവഴി കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയിരുന്ന സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ നടത്തിയിരുന്ന സംഘത്തിലെ മൂന്നുപേരെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം പാങ്ങോട് എസ്.എസ്. കോട്ടേജിൽ സജീദ് (36), കൊല്ലം കൊട്ടിയം തഴുത്തല തെങ്ങുവിള വീട്ടിൽ മുഹമ്മദ് ഷാ (23), കൊല്ലം കൊട്ടിയം തഴുത്തല തട്ടുവിള മുട്ടൻചിറ വീട്ടിൽ അൻഷാദ് (37) എന്നിവരെയാണ് അടിമാലി പാെലീസ് അറസ്റ്റ് ചെയതത്.
അടിമാലി മന്നാംങ്കാല സ്വദേശി കല്ലുവെട്ടികുഴി ഷാജഹാൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഉന്നതവിദ്യാഭ്യാസമുള്ള ഷാജഹാനെ വിയറ്റ്‌നാമിലേക്ക് കൊണ്ടുപോകാമെന്നും മാസം 80,000 രൂപ ശമ്പളം ലഭിക്കുന്ന ജോലി വാങ്ങിത്തരാമെന്നും പറഞ്ഞുവിശ്വസിപ്പിച്ച് ഇയാളുടെ കയ്യിൽ നിന്ന് 2 ലക്ഷം രൂപ വാങ്ങിയ ശേഷം വിസിറ്റ് വീസയിൽ വിയറ്റ്നാമിൽ എത്തിച്ചു. അവിടെ നിന്ന് ചൈനയിലുള്ള സംഘത്തിനു കൈമാറി. ഇവർ യുവാവിനെ കംബോഡിയയിൽ എത്തിച്ച് ഓൺലൈൻ തട്ടിപ്പ് നടത്താൻ നിർബന്ധിച്ചു. തയാറാകാതെ വന്നതോടെ ശമ്പളവും ഭക്ഷണവും ലഭിക്കാതായി. കൂട്ടത്തിൽ മറ്റു മലയാളികളും ഉണ്ടായിരുന്നു.
സംഘത്തിന്റെ കൈയിൽനിന്ന് രക്ഷപ്പെട്ട ഷാജഹാൻ കംമ്പോഡിയയിലെ ഇന്ത്യൻ എംബസിയിൽ എത്തി വിവരം പറയുകയും, ഇതുപ്രകാരം ഷാജഹാൻ അവിടെനിന്ന് കഴിഞ്ഞ ജൂണിൽ നാട്ടിലെത്തുകയുംചെയ്തു. ഷാജഹാൻ വിവരം കുടുംബാംഗങ്ങളെ അറിയിച്ചതിനെ തുടർന്ന് എംബസി ഇടപെട്ട് മോചിപ്പിച്ചു നാട്ടിലെത്തിക്കുകയായിരുന്നു. പ്രതികൾ ഷാജഹാനിൽനിന്ന് വാങ്ങിയ രണ്ടുലക്ഷം രൂപ തിരികെ കൊടുത്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. എന്നാൽ കേസ് പിൻവലിച്ചില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.