ശരീരഭാരം കുറയ്ക്കാമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല, വൈറല്‍ അന്നനടയെ കുറിച്ച് അദിതി റാവു ഹൈദാരി

ശരീരഭാരം കുറയ്ക്കാമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല, വൈറല്‍ അന്നനടയെ കുറിച്ച് അദിതി റാവു ഹൈദാരി
ശരീരഭാരം കുറയ്ക്കാമെന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല, വൈറല്‍ അന്നനടയെ കുറിച്ച് അദിതി റാവു ഹൈദാരി

ഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തിലൊരുങ്ങിയ വെബ് സീരീസാണ് ‘ഹീരാമണ്ടി: ദ ഡയമണ്ട് ബസാര്‍’. വളരെ മികച്ച അഭിപ്രായങ്ങള്‍ നേടിയാണ് സീരീസ് സ്ട്രീമിംഗ് തുടരുന്നത്. സീരീസിലെ അദിതി റാവു ഹൈദരിയുടെ അന്ന നടയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരിക്കുന്നത്. എത്ര ഭംഗിയായാണ് അദിതി ഡാന്‍സ് ചെയ്യുന്നത് എന്നാണ് പ്രേക്ഷകരുടെ കമന്റ്. പാട്ടിന്റെ ട്യൂണിനനുസരിച്ചുള്ള ആ നടത്തത്തെ കുറിച്ച് പറയുകയാണ് ഇപ്പോള്‍ അദിതി ഇപ്പോള്‍.

ഞാന്‍ ധരിച്ചിരുന്ന ദുപ്പട്ട ഒരു പ്രത്യേക താളത്തില്‍ വീഴണമെന്ന് സംവിധായകന്‍ സഞ്ജയ് സാര്‍ പറഞ്ഞിരുന്നു. കൃത്യമായ ബീറ്റില്‍ തന്നെ തിരിഞ്ഞ് നോക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ ആക്ട് മുഴുവനായും അദ്ദേഹത്തിന്റെ ഭാവനയില്‍ നിന്നുണ്ടായതാണ്. അന്ന് എനിക്ക് കൊവിഡ് കഴിഞ്ഞ നാളുകളായതിനാല്‍ എനിക്ക ശരീര ഭാരം കൂടിയിരുന്നു. ആ ഭാഗം ഷൂട്ട് ചെയ്തപ്പോള്‍ സഞ്ജയ് സാറും അക്കാര്യം പറഞ്ഞു.10 ദിവസം തരാമെങ്കില്‍ ഞാന്‍ ശരീരഭാരം കുറയ്ക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍, വേണ്ട എന്നും ഇപ്പോഴാണ് എന്നെ കാണാന്‍ കൂടുതല്‍ ഭംഗിയെന്നും സഞ്ജയ് സര്‍ പറഞ്ഞ് എനിക്ക് ധൈര്യം നല്‍കി. ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെയാണ് സഞ്ജയ് ലീല ബന്‍സാലി ഒരു മികച്ച അധ്യാപകന്‍ കൂടിയാണ് എന്ന് പറയുന്നത്, അദിതി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

എട്ട് എപ്പിസോഡുകളുള്ള സീരീസാണ് ഹീരാമണ്ടി. സൊനാക്ഷി സിന്‍ഹ, അതിഥി റോവു ഹൈബരി, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗല്‍, താഹ ഷാ ബാദുഷ, ഫരീദ ജലാല്‍, ശേഖര്‍ സുമന്‍, ഫര്‍ദീന്‍ ഖാന്‍, അദിത്യന്‍ സുമന്‍ തുടങ്ങിയ താരങ്ങളാണ് ഹീരാമണ്ടിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 200 കോടിയാണ് പരമ്പരയുടെ മുതല്‍മുടക്ക്.

Top