ഡല്‍ഹി: റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ. മുംബൈ ബാന്ദ്ര ടെര്‍മിനല്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റ സംഭവത്തിലാണ് വിമര്‍ശം. കഴിവുകെട്ട മന്ത്രിമാര്‍ രാജ്യത്തെ നയിക്കുന്നത് ലജ്ജാകരമാണെന്ന് ആദിത്യ പറഞ്ഞു.
Also Read: ‘ റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും; ഒമ്പത് പേർക്ക് പരുക്ക്
” റീല്‍ മന്ത്രി ഒരിക്കലെങ്കിലും റെയില്‍വേ മന്ത്രി ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. നിലവിലെ റെയില്‍വേ മന്ത്രി എത്രമാത്രം കഴിവുകെട്ടവനാണെന്ന് ബാന്ദ്രയിലെ സംഭവം പ്രതിഫലിപ്പിക്കുന്നുണ്ട്. ബിജെപി അശ്വിനി വൈഷ്ണവിനെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ പ്രഭാരി ആക്കി, എന്നാല്‍ ഓരോ ആഴ്ചയും റെയില്‍വേയുമായി പല അപകടങ്ങളും സംഭവിക്കുകയാണ്” – ആദിത്യ എക്‌സില്‍ കുറിച്ചു.