അബുദാബി: വാഹന പ്രേമികൾക്ക് ആവേശം പകർന്ന് അബുദാബിയിൽ പുരാതന ക്ലാസിക്, സ്പോർട്സ് കാർ മീറ്റപ്പ് നടത്തി. പതിറ്റാണ്ടുകൾക്ക് മുൻപ് നിരത്തുകൾ അടക്കിവാണിരുന്ന ക്ലാസിക് കാറുകളും സ്പോർട്സ് കാറുകളുമാണ് പഴയകാല പ്രൗഢിയോടെ അണിനിരന്നത്.
മുന്നൂറിലേറെ വാഹനങ്ങളാണ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ക്യാപിറ്റൽ മാളിനു സമീപം പ്രദർശിപ്പിച്ചത്. ഓട്ടമോട്ടീവ് ചരിത്രത്തെയും രൂപകൽപ്പനയെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ ഇതിലൂടെ സാധിച്ചതായി അബുദാബി നഗരസഭ അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെയായിരുന്നു പരിപാടി. ക്ലാസിക്, സ്പോർട്സ് കാർ മീറ്റപ്പ് രണ്ടാം സീസൺ പ്രവർത്തനങ്ങൾ തുടരുമെന്നും നഗരസഭ അറിയിച്ചു.