പത്തനംതിട്ട: ആത്മഹത്യ ചെയ്ത എ ഡി എം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കത്തയച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. നവീൻ ബാബുവിന്റെ വീട്ടിലെത്തി പത്തനംതിട്ട സബ് കളക്ടർ കത്ത് കുടുംബത്തിന് കൈമാറി. ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറിൽ വിളിച്ച് സംസാരിച്ചെന്ന് കളക്ടർ അരുൺ കെ വിജയൻ അയച്ച കത്തിൽ പറയുന്നു.