CMDRF

ആടുജീവിതം ക്ലാസിക്, ലോകസിനിമയില്‍ മലയാളത്തിന്റെ അടയാളമായി ചിത്രം മാറും; എഴുത്തുക്കാരന്‍ ജയമോഹന്‍

ആടുജീവിതം ക്ലാസിക്, ലോകസിനിമയില്‍ മലയാളത്തിന്റെ അടയാളമായി ചിത്രം മാറും; എഴുത്തുക്കാരന്‍ ജയമോഹന്‍
ആടുജീവിതം ക്ലാസിക്, ലോകസിനിമയില്‍ മലയാളത്തിന്റെ അടയാളമായി ചിത്രം മാറും; എഴുത്തുക്കാരന്‍ ജയമോഹന്‍

ചെന്നൈ: ബ്ലെസി ചിത്രം ‘ആടുജീവിത’ത്തെ പ്രശംസിച്ച് എഴുത്തുക്കാരന്‍ ജയമോഹന്‍. മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെതിരായ ജയമോഹന്റെ വിമര്‍ശനം ഏറെ വിവാദമായിരുന്നു. ആടുജീവിതം ലോക ക്ലാസിക് ആണ്, ലോകസിനിമയില്‍ മലയാളത്തിന്റെ അടയാളമായി ചിത്രം മാറും, ഇത്രയും കലാപരമായ പൂര്‍ണതയോടെ ഒരുക്കാന്‍ ഇന്ത്യയില്‍ ഇപ്പോള്‍ മലയാള സിനിമയ്ക്ക് മാത്രമേ കഴിയൂ എന്നും ജയമോഹന്‍ ബ്ലോഗില്‍ കുറിച്ചു. തമിഴ്-മലയാളം എഴുത്തുകാരനായ ജയമോഹന്‍ തിരക്കഥാകൃത്ത് കൂടിയാണ്.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തെ മുന്‍നിര്‍ത്തി മലയാള സിനിമക്കും മലയാളികള്‍ക്കുെ എതിരെ ജയമോഹനന്റെ വിമര്‍ശനം വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിയിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള ചിത്രങ്ങളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് ഇതെന്നുമായിരുന്നു ജയമോഹന്‍ എഴുതിയത്. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ഇദ്ദേഹം ബ്ലോഗിലൂടെ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തെ കുറിച്ച് എഴുതിയപ്പോള്‍ ‘കുടിച്ച് കൂത്താടുന്ന പെറുക്കികള്‍’ എന്നര്‍ത്ഥം വരുന്ന വാക്ക് ഉപയോഗിച്ചതും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. സിനിമാമേഖലയില്‍ നിന്നുള്ള പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി പേരാണ് ജയമോഹനെതിരെ സംസാരിച്ചത്. സമൂഹമാധ്യമങ്ങളിലും ജയമോഹനെതിര കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

Top