CMDRF

ധോണി ബാറ്റിംഗ് ഓഡറില്‍ മുന്നിലെത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ച്; മൈക്കല്‍ ക്ലാര്‍ക്ക്

ധോണി ബാറ്റിംഗ് ഓഡറില്‍ മുന്നിലെത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ച്; മൈക്കല്‍ ക്ലാര്‍ക്ക്
ധോണി ബാറ്റിംഗ് ഓഡറില്‍ മുന്നിലെത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ച്; മൈക്കല്‍ ക്ലാര്‍ക്ക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ധോണി ആദ്യമായി ബാറ്റിംഗിനിറങ്ങി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ധോണി പുറത്തെടുത്തത്. 16 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 37 റണ്‍സുമായി ചെന്നൈ മുന്‍ നായകന്‍ പുറത്താകാതെ നിന്നു. 42-ാം വയസിലാണ് ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ടുണ്ടായത്. പിന്നാലെ ധോണി ബാറ്റിംഗ് ഓഡറില്‍ മുന്നിലെത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

ഓപ്പണറാകാന്‍ ധോണി തയ്യാറാകുമെന്ന് തനിക്ക് തോന്നുന്നില്ല. സ്വന്തം പൊസിഷനില്‍ കളിക്കാനായിരിക്കും ധോണി ഇഷ്ടപ്പെടുന്നത്. അയാള്‍ ബാറ്റിംഗ് ഓഡറില്‍ മുന്നിലേക്ക് എത്തുവാനാണ് ആരാധകര്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ കരിയറില്‍ ഉടനീളം ഞങ്ങള്‍ ധോണിയോട് ഇക്കാര്യം പറഞ്ഞിരുന്നു. ഒരിക്കലും ധോണി അത് കേട്ടില്ലെന്നും മൈക്കല്‍ ക്ലാര്‍ക്ക് വ്യക്തമാക്കി.

കരിയറില്‍ ചിലപ്പോഴൊക്കെ ധോണി ബാറ്റിംഗില്‍ സ്ഥാനക്കയറ്റം നേടിയിരുന്നു. അത് ടീമിന് ആവശ്യമുള്ളപ്പോഴാണ്. അപ്പോഴൊക്കെ മികച്ച പ്രകടനങ്ങളും ഉണ്ടായിട്ടുണ്ട്. ടീമിന് ഏറ്റവും മികച്ചതിനായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ ധോണി തയ്യാറാവുമെന്നും ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ പ്രതികരിച്ചു.

Top