അഫ്‌ഗാനി ചിക്കന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം

വീട്ടില്‍ തന്നെ എളുപ്പം തയ്യാറാക്കാം അഫ്‌ഗാനി ചിക്കന്‍.

അഫ്‌ഗാനി ചിക്കന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം
അഫ്‌ഗാനി ചിക്കന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം

ചിക്കന്‍ കൊണ്ട് വ്യത്യസ്തമായ വിഭവങ്ങള്‍ തയ്യാറാക്കാറുണ്ട്. ഇന്ന് നമുക്ക് വീട്ടില്‍ തന്നെ എളുപ്പം തയ്യാറാക്കാം അഫ്‌ഗാനി ചിക്കന്‍.

വേണ്ട ചേരുവകള്‍…

ചിക്കന്‍ 1 കിലോ
കുരുമുളക് പൊടി 2 സ്പൂണ്‍
ഉപ്പ് 1 സ്പൂണ്‍
മല്ലിയില 1 ബൗള്‍
പുതിന ഇല 1 ബൗള്‍
പച്ചമുളക് 5 എണ്ണം
കശുവണ്ടി 20 എണ്ണം
തൈര് 1 കപ്പ്
ഫ്രഷ് ക്രീം 1/2 കപ്പ്
എണ്ണ 4 സ്പൂണ്‍
വെള്ളം 1 ഗ്ലാസ്സ്

also read: വണ്ണം കുറക്കാൻ ഇനി കുരുമുളകും സഹായിക്കും

തയ്യാറാക്കുന്ന വിധം

അഫ്‌ഗാനി തയ്യാറാക്കാനുള്ള ചിക്കന്‍ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ച് കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കൈകൊണ്ട് നന്നായിട്ട് തിരുമ്മി മാറ്റിവയ്ക്കുക. അടുത്തതായിട്ട് ചെയ്യേണ്ടത് ഒരു മിക്‌സിയുടെ ജാറിലേക്ക് മല്ലിയില, പുതിനയില, പച്ചമുളക്, അണ്ടിപ്പരിപ്പ്, എന്നിവ ചേര്‍ത്ത് ഫ്രഷ് ക്രീമും, തൈരും കൂടി ചേര്‍ത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക. അരച്ചതിനു ശേഷം ഈ ഒരു മിക്‌സിനെ ചിക്കന്റെ ഒപ്പം കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കണം. ഒരു പാന്‍ ചൂടാവുമ്പോള്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഈ ഒരു ചിക്കന്‍ പീസുകള്‍ അതിലേക്ക് നിരത്തി നല്ലപോലെ ഒന്ന് വറുത്തെടുക്കുക. അടുത്തതായി ചെയ്യേണ്ടത് മറ്റൊരു പാനിലേക്ക് ഈ ചിക്കന്‍ പീസുകളെ മാറ്റിയതിനുശേഷം അതിലേക്ക് ഫ്രഷ് ക്രീമും കൂടി ചേര്‍ത്തു കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് നന്നായി കുറുക്കി എടുക്കുക. അവസാനമായി മല്ലിയില കൂടി ചേര്‍ത്ത് കൊടുക്കാവുന്നതാണ്. അഫ്‌ഗാനി ചിക്കന്‍ തയ്യാർ.

Top