CMDRF

ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍, ജയം 84 റണ്‍സിന്

ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍, ജയം 84 റണ്‍സിന്
ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍, ജയം 84 റണ്‍സിന്

ഗയാന: ടി20 ലോകകപ്പില്‍ വീണ്ടും വമ്പന്‍ ട്വിസ്റ്റ് . കിരീടപ്രതീക്ഷയുടെ ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാനാണ് ഇന്ന് സ്റ്റാര്‍ ആയത്. 84 റണ്‍സിന്റെ അതിഗംഭീര വിജയമാണ് കിവീസിനെതിരെ അഫ്ഗാന്‍ അടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 15.2 ഓവറില്‍ വെറും 75 റണ്‍സിന് ഓള്‍ ഔട്ടായി. 18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സും 12 റണ്‍സെടുത്ത മാറ്റ് ഹെന്റിയും മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. അഫ്ഗാനിസ്ഥാനുവേണ്ടി ഫസലുള്ള ഫാറൂഖിയും ക്യാപ്റ്റന്‍ റാഷിദ് ഖാനും നാലു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നബി രണ്ട് വിക്കറ്റെടുത്തു. സ്‌കോര്‍ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 159-6, ന്യൂസിലന്‍ഡ് 15.2 ഓവറില്‍ 75ന് ഓള്‍ ഔട്ട്.

Top