CMDRF

ലോകകപ്പ് നേടിയ ശേഷം വിവാഹമെന്ന് പ്രഖ്യാപനം; കപ്പ് കിട്ടിയില്ല, പക്ഷെ കല്യാണം നടത്തി

വിവാഹ വസ്ത്രം ധരിച്ചു നിൽക്കുന്ന റാഷിദിന്റെ ചിത്രങ്ങളും സഹ താരങ്ങൾക്കൊപ്പമുള്ള ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

ലോകകപ്പ് നേടിയ ശേഷം വിവാഹമെന്ന് പ്രഖ്യാപനം; കപ്പ് കിട്ടിയില്ല, പക്ഷെ കല്യാണം നടത്തി
ലോകകപ്പ് നേടിയ ശേഷം വിവാഹമെന്ന് പ്രഖ്യാപനം; കപ്പ് കിട്ടിയില്ല, പക്ഷെ കല്യാണം നടത്തി

കാബുൾ: അഫ്ഗാനിസ്ഥാൻ ലോകകപ്പ് നേടിയ ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന് പ്രഖ്യാപിച്ചിരുന്ന സൂപ്പർ സ്പിന്നർ റാഷിദ് ഖാൻ വിവാഹിതനായി. ശപഥം തെറ്റിച്ചാണ് താരം വിവാഹം കഴിച്ചത്. ഇന്നലെയാണ് വിവാഹം നടന്നത്. അഫ്ഗാൻ ടീമിൽ റാഷിദിന്റെ സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തു. വിവാഹവസ്ത്രം ധരിച്ചിരിക്കുന്ന ഇരുപത്താറുകാരനായ റാഷിദ് ഖാനൊപ്പം അഫ്ഗാൻ താരങ്ങൾ പകർത്തിയ സെൽഫി ഉൾപ്പെടെയുള്ള ചിത്രങ്ങൾ പുറത്തുവന്നു.

അഫ്​ഗാൻ തലസ്ഥാനമായ കാബുളിലാണ് റാഷിദിന്റെ വിവാഹച്ചടങ്ങുകൾ നടന്നത്. താരത്തിനൊപ്പം മൂന്ന് സഹോദരങ്ങളും ഒരേ വേദിയിൽ തന്നെ വിവാഹിതരായി. ആമിർ ഖലീൽ, സക്കീയുള്ള, റാസ ഖാൻ എന്നിവരാണ് റാഷിദിനൊപ്പം വിവാഹിതരായ സഹോദരങ്ങൾ. പഷ്തൂൺ ആചരമനുസരിച്ചായിരുന്നു ചടങ്ങുകൾ.

Also Read:വനിതാ ടി20 ലോകകപ്പ്; കന്നിയങ്കത്തിന് ഇന്ത്യ

റാഷിദിന്റെ വിവാഹം നടന്നത് കനത്ത സുരക്ഷാവലയത്തിലാണെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നവയിലുണ്ട്. വിവാഹം നടന്ന കാബൂളിലെ ഇംപീരിയിൽ കോണ്ടിനന്റൽ ഹോട്ടലിനു പുറത്ത് ആയുധധാരികളായ ആളുകൾറോന്ത് ചുറ്റുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ ട്വന്റി20 ഫോർമാറ്റിൽ ലോക ഒന്നാം നമ്പർ ബോളറായി എണ്ണപ്പെടുന്ന താരമാണ് റാഷിദ്.

Top