സ്വന്തം റണ്ണൗട്ടിന് കാരണക്കാരനായി അഫ്ഗാന്‍ താരം

ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്താന്‍ മൂന്നാം ഏകദിന മത്സരത്തിലായിരുന്നു സംഭവം

സ്വന്തം റണ്ണൗട്ടിന് കാരണക്കാരനായി അഫ്ഗാന്‍ താരം
സ്വന്തം റണ്ണൗട്ടിന് കാരണക്കാരനായി അഫ്ഗാന്‍ താരം

ഷാര്‍ജ: ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ പലരും നിര്‍ഭാഗ്യം കൊണ്ട് പുറത്താകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു റണ്ണൗട്ടിനാണ് ജനം സാക്ഷിയായിരിക്കുന്നത് .കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്താന്‍ മൂന്നാം ഏകദിന മത്സരത്തിലായിരുന്നു സംഭവം. അഫ്ഗാന്റെ റഹ്‌മത്ത് ഷായാണ് ഇത്തരത്തില്‍ സ്വന്തം റണ്ണൗട്ടിന് തന്നെ കാരണക്കാരനായത്.

ALSO READ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അഫ്ഗാന്‍ ഇന്നിങ്‌സിലെ ഒമ്പതാം ഓവറിലായിരുന്നു ഇത് നടന്നത്. ലുങ്കി എന്‍ഗിഡി എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് നേരിട്ടത് ബാറ്റിങ് ക്രീസിലുണ്ടായിരുന്ന അഫ്ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസായിരുന്നു. എന്‍ഗിഡിയുടെ ഫുള്‍ ലെങ്ത് പന്ത് മിഡ് ഓണിലേക്ക് കളിച്ചതായിരുന്നു ഗുര്‍ബാസ്. പന്ത് പിടിക്കാന്‍ എന്‍ഡിഗി ശ്രമിച്ചെങ്കിലും താരത്തിന്റെ കൈയില്‍ പന്ത് ഒതുങ്ങിയില്ല. പക്ഷേ എന്‍ഡിഗിയുടെ വിരലിലിടിച്ച പന്ത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് റണ്ണിനായി ഓടിയ റഹ്‌മത്ത് ഷായുടെ വലതു തോളിലിടിച്ച് നേരേ വിക്കറ്റിലേക്ക്.

നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ബെയ്ല്‍സ് തെറിച്ചപ്പോള്‍ റഹ്‌മത്ത് ഷാ ക്രീസിന് വെളിയിലായിരുന്നതിനാലും, ഫോളോ ത്രൂവില്‍ പന്ത് എന്‍ഗിഡിയുടെ കൈയില്‍ സ്പര്‍ശിച്ചതിനാലും ദൃശ്യങ്ങള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഇതോടെ ക്രിക്കറ്റില്‍ അപൂർവ്വമായ സ്വന്തം റണ്ണൗട്ടിന് കാരണക്കാരനായിരിക്കുന്നു റഹ്‌മത്ത് ഷാ.

Top