CMDRF

41 വർഷങ്ങൾക്ക് ശേഷം കൊലപാതക കേസിലെ വിധി കോടതി റദ്ദാക്കി

സാക്ഷി മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി

41 വർഷങ്ങൾക്ക് ശേഷം കൊലപാതക കേസിലെ വിധി കോടതി റദ്ദാക്കി
41 വർഷങ്ങൾക്ക് ശേഷം കൊലപാതക കേസിലെ വിധി കോടതി റദ്ദാക്കി

കൊലപാതക കേസിൽ 41 വർഷങ്ങൾക്ക് ശേഷം മുൻ സൈനികന്‍റെ ജീവപര്യന്തം റദ്ദാക്കി അലഹബാദ് ഹൈക്കോടതി. സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കൽ. കേസിൽ ജാമ്യത്തിൽ കഴിയുന്ന മുരാരി ലാലിന്‍റെ ഹർജി ജസ്റ്റിസുമാരായ സിദ്ധാർത്ഥ വർമ്മയും രാം മനോഹർ നാരായൺ മിശ്രയും അടങ്ങുന്ന ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

1982 ജൂലൈ 6 നാണ് കേസിനാസ്പദമായ സംഭവം. തന്‍റെ ഗ്രാമത്തിൽ നിന്ന് വസീർഗഞ്ചിലേക്ക് പോകുകയായിരുന്ന മുരാരി ലാൽ ലൈസൻസുള്ള തോക്കുപയോഗിച്ച് സിയോദൻ സിങിന്‍റെ സഹോദരൻ പൂൽ സിംഗിന് നേരെ വെടിയുതിർത്തതായാണ് ആരോപണം. 1983 മെയ് 3ന് ബദൗണിലെ സെഷൻസ് കോടതി മുരാരിയെ ഐ.പി.സി സെക്ഷൻ 302 (കൊലപാതകം) പ്രകാരം കുറ്റക്കാരനാണെന്ന് വിധിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

എന്നാൽ, സാക്ഷി മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് മൃതദേഹം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ഒന്നാം സാക്ഷി പറഞ്ഞെങ്കിലും മൃതദേഹം പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ലെന്നാണ് നാലാം സാക്ഷി മൊഴി നൽകിയത്. കഴിഞ്ഞ മാസത്തെ കോടതി ഉത്തരവിൽ ഈ പൊരുത്തക്കേടുകൾ എടുത്തുകാണിച്ചിരുന്നു. ഇതേ തുടർന്നാണ് ലാലിന്‍റെ ശിക്ഷാവിധി റദ്ദാക്കിയത്.

Top