അമേരിക്കയ്ക്ക് പിന്നാലെ ഒക്ടോബർ മാസത്തെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയ

മുൻപ് ജോർജിയയും ഒക്ടോബറിനെ ‘ഹിന്ദു പൈതൃക മാസമായി’ പ്രഖ്യാപിച്ചിരുന്നു

അമേരിക്കയ്ക്ക് പിന്നാലെ ഒക്ടോബർ മാസത്തെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയ
അമേരിക്കയ്ക്ക് പിന്നാലെ ഒക്ടോബർ മാസത്തെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ച് ഓസ്ട്രേലിയ

സിഡ്നി : ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ‘ഓസ്‌ട്രേലിയയിൽ സ്ഥാനമില്ല’ എന്ന് വ്യക്തമാക്കി അൽ കൊണ്ടാണ് പ്രധാനമന്ത്രി ആൻ്റണി ബനീസ് ഇക്കാര്യം പ്രസ്താവിച്ചത്. ബിസിനസ്സ്, മാധ്യമം, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ ഓസ്‌ട്രേലിയൻ സർക്കാർ പ്രശംസിച്ചു.

ആഘോഷങ്ങളായ ദീപാവലി, നവരാത്രി, മറ്റ് ഒക്ടോബറിലെ വിശേഷ ദിവസങ്ങൾ എന്നിവയുടെ സാംസ്കാരിക പ്രാധാന്യം സർക്കാർ തിരിച്ചറിയുന്നുവെന്നും പ്രഖ്യാപനത്തിൽ പറയുന്നു. നേരത്തെ നവംബർ ‘ഹിന്ദു പൈതൃക മാസമായി’ അമേരിക്കയിലെ ഫ്ലോറിഡ നഗരം പ്രഖ്യാപിച്ചിരുന്നു. മുൻപ് ജോർജിയയും ഒക്ടോബറിനെ ‘ഹിന്ദു പൈതൃക മാസമായി’ പ്രഖ്യാപിച്ചിരുന്നു.

Top