ബിജെപിക്കാരനായതോടെ കേരളീയ സമൂഹത്തിൽ ഒറ്റപ്പെട്ടു; സുരേഷ് ഗോപിക്കെതിരെ ഇ പി ജയരാജൻ

ബിജെപിക്കാരനായതോടെ കേരളീയ സമൂഹത്തിൽ ഒറ്റപ്പെട്ടു; സുരേഷ് ഗോപിക്കെതിരെ ഇ പി ജയരാജൻ
ബിജെപിക്കാരനായതോടെ കേരളീയ സമൂഹത്തിൽ ഒറ്റപ്പെട്ടു; സുരേഷ് ഗോപിക്കെതിരെ ഇ പി ജയരാജൻ

തിരുവനന്തപുരം: ബിജെപിക്കാരനായതോടെ കേരളീയ സമൂഹത്തിൽ സുരേഷ്‌ഗോപി ഒറ്റപ്പെട്ടുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് ജയിക്കാൻ കഴിയില്ലെന്നും കേരളത്തിൽ ഒരു സീറ്റിൽ പോലും ബിജെപി വിജയിക്കില്ലെന്നും ഇടതുപക്ഷത്തിന് വൻ മുന്നേറ്റമുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു.

‘‘സുരേഷ് ഗോപി ജനങ്ങളിൽനിന്ന് കൂടുതൽ അകലുകയാണ്. ആദ്യം സ്ഥാനാർഥിയായപ്പോൾ ഒരു സിനിമാ നടൻ എന്നനിലയിൽ ജനം പരിഗണിച്ചിരുന്നു. എന്നാൽ സജീവമായി ബിജെപിക്കാരനായതോടെ അദ്ദേഹം കേരളീയ സമൂഹത്തിൽ ഒറ്റപ്പെട്ടു. അദ്ദേഹത്തിന്റെ സിനിമകളെ തന്നെ ജനം വെറുക്കാൻ തുടങ്ങി. നിങ്ങളെ നിങ്ങളാക്കിയത് സിനിമയാണ്. ആ കലാരംഗം കൈവിടരുതെന്ന് ഞാൻ അദ്ദേഹത്തോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്’’– ജയരാജൻ പറഞ്ഞു.

കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പമാണ്. എക്‌സിറ്റ് പോൾ ഫലങ്ങൾ സിപിഎമ്മിന് എതിരായ അജണ്ടയാണ്. ഇടതുപക്ഷ വിരുദ്ധ മനോഭാവം എത്രമാത്രം ശക്തിപ്പെടുത്താൻ കഴിയുമെന്നതിന്റെ തെളിവാണ് എക്സിറ്റ് പോളുകൾ. ഇടതുപക്ഷത്തിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പ്രവചനം നടത്താനാവില്ല. എൽഡിഎഫ് നല്ല മുന്നേറ്റം ഉണ്ടാക്കുമെന്നും ജയരാജൻ വ്യക്തമാക്കി.

Top