ന്യൂഡല്‍ഹി: നടാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പ്പിരിഞ്ഞതിനു പിന്നാലെ മകന്‍ അഗസ്ത്യയ്‌ക്കൊപ്പം ആദ്യമായി ഒരുമിച്ച് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മകനോടൊപ്പം സന്തോഷകരമായി ചെലവഴിക്കുന്ന ഹാര്‍ദിക്കിനെയാണ് വീഡിയോയില്‍ കാണാനാകുന്നത് .അഗസ്ത്യയെയും സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയുടെ മകനെയും രണ്ട് കൈകളിലായി പിടിക്കുന്ന നിലയിലാണ് ഹാര്‍ദിക് വീഡിയോയിലുള്ളത്.
ALSO READ: സൂപ്പർ ലീഗ് കേരള; കാലിക്കറ്റിനെതിരെ ഇന്ന് തൃശൂർ മാജിക് എഫ്.സി ഇറങ്ങും
ഈ മാസമാദ്യം നടാഷ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു. അഗസ്ത്യയെ ഹാര്‍ദിക്കിന്റെ മുംബൈയിലെ വീട്ടില്‍ ഇറക്കിയിരുന്നു. എന്നാല്‍ ഹാര്‍ദിക് വിദേശത്തായിരുന്നതിനാല്‍ അന്ന് മകനെ കാണാനായിരുന്നില്ല. 2020-ല്‍ വിവാഹിതരായ ഇരുവരും ഇക്കഴിഞ്ഞ ജൂലായില്‍ വേര്‍പ്പിരിയാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് നടാഷ മകനെയും കൂട്ടി സ്വന്തം നാടായ സെര്‍ബിയയിലേക്ക് മടങ്ങിയിരുന്നു. ഹാര്‍ദിക്കിന്റെ വ്യക്തിത്വവുമായി പൊരുത്തപ്പെടാന്‍ നടാഷയ്ക്ക് കഴിയാതിരുന്നതാണ് വേര്‍പ്പിരിയലിലേക്ക് നയിച്ചതെന്ന് നേരത്തേ പുറത്തുവന്ന റിപ്പോർട്ട്.