“നിങ്ങളുടെ കായിക ഇനമോ ജോലിയോ മാറണമെന്ന് തോന്നിയാല്‍ അതിനൊട്ടും വൈകരുത്”; ഹര്‍മിലന്‍ ബെയ്ന്‍സ്

ഒളിമ്പിക്‌സ് നഷ്ടമായതോടെ കടുത്ത സമ്മർദ്ദവും വിഷാദവും അനുഭവപ്പെട്ടെന്ന് താരം

“നിങ്ങളുടെ കായിക ഇനമോ ജോലിയോ മാറണമെന്ന് തോന്നിയാല്‍ അതിനൊട്ടും വൈകരുത്”; ഹര്‍മിലന്‍ ബെയ്ന്‍സ്
“നിങ്ങളുടെ കായിക ഇനമോ ജോലിയോ മാറണമെന്ന് തോന്നിയാല്‍ അതിനൊട്ടും വൈകരുത്”; ഹര്‍മിലന്‍ ബെയ്ന്‍സ്

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനാകാതെ വന്നതോടെ വിഷാദാവസ്ഥയിലായെന്നും ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുവെന്നും വെളിപ്പെടുത്തലുമായി ഇന്ത്യന്‍ അത്‌ലറ്റ് ഹര്‍മിലന്‍ ബെയ്ന്‍സ് . 2021-ല്‍ ഒരു വ്യക്തിഗത മത്സരത്തില്‍ പോലും പരാജയമറിയാത്ത താരമായിരുന്നു ഹര്‍മിലന്‍. 2022 ഏഷ്യന്‍ ഗെയിംസില്‍ 800, 1500 മീറ്ററുകളിലെ വെള്ളി മെഡല്‍ ജേതാവായിരുന്നു ഹര്‍മിലന്‍. 1500 മീറ്ററിലെ ദേശീയ റെക്കോഡിനും ഉടമയായിരുന്നു.

ALSO READ: കേരളാ ക്രിക്കറ്റ് ലീഗ്: ആദ്യ സെഞ്ച്വറി നേട്ടവുമായി ക്യാപ്റ്റന്‍ സച്ചിന്‍

എന്നാല്‍ കാല്‍മുട്ടിലെ പരിക്കിനുള്ള ശസ്ത്രക്രിയക്ക് വിധേയയായ അവര്‍ക്ക് 10 മാസത്തോളം പുറത്തിരിക്കേണ്ടി വന്നു. എന്നാല്‍ പിന്നീട് ശക്തമായി തിരിച്ചുവന്നാണ് 2022 ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. പക്ഷേ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതോടെ ഹര്‍മിലന്‍ മാനസികമായി തകര്‍ന്നു. പതിയെ വിഷാദത്തിന് കീഴടങ്ങി. ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ച താരം ഇപ്പോഴിതാ യുവജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന സന്ദേശവുമായി എത്തിയിരിക്കുകയാണ് .

”സ്‌പോര്‍ട്‌സ് ആസ്വദിക്കൂ എന്നതാണ് എന്റെ സന്ദേശം. സമ്മര്‍ദത്തിന് അടിമപ്പെടാതിരിക്കുക. കാരണം ഒളിമ്പിക്‌സ് നഷ്ടമായതോടെ ഞാന്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു. ആത്മഹത്യ പ്രവണതയും ഉണ്ടായിരുന്നു. നിങ്ങളുടെ കുട്ടിയെ അവര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ അനുവദിക്കുക.നിങ്ങളുടെ കായിക ഇനമോ ജോലിയോ മാറണമെന്ന് തോന്നിയാല്‍ അതിനൊട്ടും വൈകരുത്. ചെയ്യുന്നത് അത് എന്ത് തന്നെയായാലും ആസ്വദിക്കുക.” – ഹര്‍മിലന്‍ പറഞ്ഞു.

Top