ഷിരൂർ കേസ്: വാഹനത്തിന്റെ റേഡിയേറ്റർ കണ്ടെടുത്തതായി റിപ്പോർട്ട്

ഇത് അർജുന്റേതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല

ഷിരൂർ കേസ്: വാഹനത്തിന്റെ റേഡിയേറ്റർ കണ്ടെടുത്തതായി റിപ്പോർട്ട്
ഷിരൂർ കേസ്: വാഹനത്തിന്റെ റേഡിയേറ്റർ കണ്ടെടുത്തതായി റിപ്പോർട്ട്

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്. മൺത്തിട്ടക്കടിയിൽ ലോറിയുണ്ടെന്ന നി​ഗമനത്തിൽ ഡ്രഡ്ജർ കമ്പനി പരിശോധന നടത്തുകയാണ് ഇപ്പോൾ. ഒരു വാഹനത്തിന്റെ റേഡിയേറ്റർ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. റേഡിയേറ്ററിന്റെ ഭാ​ഗം ലഭിച്ചതിന് പിന്നാലെ മുങ്ങൽ വിദ​ഗ്ധ സംഘം പുഴയിലിറങ്ങി പരിശോധിച്ചപ്പോൾ വാഹനത്തിന്റെ ഭാ​ഗമുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു ലോറിയുടെ ഭാ​ഗമാണ് ലഭിച്ചിതെന്നാണ് വിവരം.ഇത് അർജുന്റേതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. പ്രദേശത്ത് മണ്ണ് അധികമായതുകൊണ്ട് മാറ്റി മാത്രമേ ഇവിടെ കൂടുതൽ പരിശോധന നടത്താൻ സാധിക്കൂള്ളൂ.

ALSO READ: കണ്ണൂരില്‍ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി, 4 പേരെ തരംതാഴ്ത്തി

നാവികസേനാ നൽകിയ പോയന്റുകളിലായിരുന്നു ആദ്യം തിരച്ചിൽ നടത്തിയത്. എന്നാൽ, അവിടെ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണംമുടക്കും എന്നതായിരുന്നു പ്രശ്‌നം.പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.

Top