‘കപ്പേള’ക്ക് ശേഷം വീണ്ടും ഞെട്ടിക്കാന്‍ മുസ്തഫ; ‘മുറ’ റിലീസ് തീയതി പുറത്ത്

മുറയുടെ നേരത്തെ റിലീസ് ചെയ്ത ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.

‘കപ്പേള’ക്ക് ശേഷം വീണ്ടും ഞെട്ടിക്കാന്‍ മുസ്തഫ; ‘മുറ’ റിലീസ് തീയതി പുറത്ത്
‘കപ്പേള’ക്ക് ശേഷം വീണ്ടും ഞെട്ടിക്കാന്‍ മുസ്തഫ; ‘മുറ’ റിലീസ് തീയതി പുറത്ത്

‘കപ്പേള’ എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ‘മുറ’യുടെ ട്രെയ്‌ലര്‍ റിലീസായി. തമിഴ്, ഹിന്ദി ചിത്രങ്ങളിലും കാന്‍ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹൃദു ഹറൂണും സുരാജ് വെഞ്ഞാറമൂടും മാല പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ഡ്രാമയാണ് മുറ. വിജയ് സേതുപതി, എസ് ജെ സൂര്യ, ടൊവിനോ തോമസ്, നസ്രിയ, ദുഷാര വിജയന്‍ തുടങ്ങി നിരവധി താരങ്ങളാണ് മുറയുടെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. നവംബര്‍ 8 ന് മുറ തിയറ്ററുകളിലേക്കെത്തും.

മുറയുടെ നേരത്തെ റിലീസ് ചെയ്ത ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

Also Read: ‘ആര്‍എസ്എസ് പിന്തുണയോടെ നിയമസഭയിലേക്ക് വന്നയാളാണ് പിണറായി വിജയന്‍’; കെ മുരളീധരന്‍

മുറയുടെ നിര്‍മ്മാണം റിയ ഷിബു, എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോണി സക്കറിയ, ഛായാഗ്രഹണം ഫാസില്‍ നാസര്‍, എഡിറ്റിംഗ് ചമന്‍ ചാക്കോ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലില്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ പി സി സ്റ്റണ്ട്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.

Top