‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ’; ധനുഷിനെതിരെ വിഘ്‌നേശ് ശിവന്‍

ധനുഷ് മുന്‍പ് ഒരു വേദിയില്‍ വെച്ച് സംസാരിക്കുന്ന വീഡിയോയ്‌ക്കൊപ്പം 10 കോടി ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് നയന്‍താരയുടെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്ക് അയച്ച വക്കീല്‍ നോട്ടീസും പങ്കുവച്ചുകൊണ്ടാണ് വിഘ്നേശ് ശിവന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ’; ധനുഷിനെതിരെ വിഘ്‌നേശ് ശിവന്‍
‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ’; ധനുഷിനെതിരെ വിഘ്‌നേശ് ശിവന്‍

ചെന്നൈ: നടന്‍ ധനുഷിനെതിരെ ഗുരുതര വിവരങ്ങള്‍ നയന്‍താര പുറത്തുവിട്ടതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമ് മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവും സംവിധായകനുമായ വിഘ്നേശ് ശിവന്‍. ധനുഷ് മുന്‍പ് ഒരു വേദിയില്‍ വെച്ച് സംസാരിക്കുന്ന വീഡിയോയ്‌ക്കൊപ്പം 10 കോടി ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് നയന്‍താരയുടെ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്ക് അയച്ച വക്കീല്‍ നോട്ടീസും പങ്കുവച്ചുകൊണ്ടാണ് വിഘ്നേശ് ശിവന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

Also Read: ഓഡിയോ ലോഞ്ചുകളിൽ കാണുന്ന മുഖമല്ല ധനുഷിന്; തുറന്നടിച്ച് നയൻതാര

‘നമുക്ക് ഒരാളുടെ മേലെയുള്ള ഇഷ്ടം മറ്റൊരാള്‍ക്ക് മേലെയുള്ള വെറുപ്പായി മാറാതിരിക്കണം. ഒരാള്‍ നന്നായിരുന്നാല്‍ മറ്റൊരാള്‍ക്ക് അത് ഇഷ്ടപെടാത്ത രീതിയിലേക്ക് ലോകം മാറിയിരിക്കുന്നു. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ, ആരെയും വെറുക്കേണ്ട കാര്യമില്ല. ഒരാളെ ഇഷ്ടപെട്ടാല്‍ അയാളെ ചേര്‍ത്തുനിര്‍ത്തുക. ഇല്ലെങ്കില്‍ അയാളെ മാറ്റിനിര്‍ത്തുക’, എന്നാണ് പഴയൊരു ചടങ്ങില്‍ കൈയ്യടിയോടെ ധനുഷ് പറയുന്നത്.

ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും ‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ’. മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കും അവരുടെ സന്തോഷത്തില്‍ ആനന്ദിക്കാനും അവര്‍ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു വിഘ്നേശ് ശിവന്‍ വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.

Top