‘ഗ്യാസ് ചേംബറിലേക്ക് പ്രവേശിക്കുന്നതു പോലെ’: വയനാട്ടില്‍നിന്ന് ഡല്‍ഹിയിലെത്തിയതിനു പിന്നാലെ പ്രിയങ്ക

വയനാട്ടിലെ കാലാവസ്ഥയോട് താരതമ്യം ചെയ്തുകൊണ്ടാണ് ഡല്‍ഹിയിലെ വായൂമലിനീകരണത്തില്‍ പ്രിയങ്ക ഗാന്ധി ആശങ്ക പങ്കുവെച്ചത്.

‘ഗ്യാസ് ചേംബറിലേക്ക് പ്രവേശിക്കുന്നതു പോലെ’: വയനാട്ടില്‍നിന്ന് ഡല്‍ഹിയിലെത്തിയതിനു പിന്നാലെ പ്രിയങ്ക
‘ഗ്യാസ് ചേംബറിലേക്ക് പ്രവേശിക്കുന്നതു പോലെ’: വയനാട്ടില്‍നിന്ന് ഡല്‍ഹിയിലെത്തിയതിനു പിന്നാലെ പ്രിയങ്ക

ഡല്‍ഹി: ഡല്‍ഹിയിലെ വായൂമലിനീകരണത്തില്‍ ആശങ്ക പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വയനാട്ടിലെ കാലാവസ്ഥയോട് താരതമ്യം ചെയ്തുകൊണ്ടാണ് ഡല്‍ഹിയിലെ വായൂമലിനീകരണത്തില്‍ പ്രിയങ്ക ഗാന്ധി ആശങ്ക പങ്കുവെച്ചത്. വയനാട്ടില്‍നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക എക്‌സില്‍ കുറിപ്പ് പങ്കുവച്ചത്. വായു ഗുണനിലവാര സൂചിക 35 ആയ വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്കം ഗ്യാസ് ചേംബറില്‍ പ്രവേശിക്കുന്നത് പോലെയാണെന്ന് പ്രിയങ്ക.

Also Read:‘അറസ്റ്റ് ചെയ്യൂ, തല ഉയര്‍ത്തിപ്പിടിച്ച് ജയിലിലേക്ക് ഞാന്‍ പോകും’: രേവന്ത് റെഡ്ഡിയെ വെല്ലുവിളിച്ച് കെ.ടി.രാമ റാവു

”വായു ഗുണനിലവാര സൂചിക 35 ആയ വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്കം ഗ്യാസ് ചേംബറില്‍ പ്രവേശിക്കുന്നത് പോലെയാണ്. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ പൊതിഞ്ഞിരിക്കുന്ന പുകപടലത്തിന്റെ കാഴ്ച ഞെട്ടിക്കുന്നതാണ്. ഓരോ വര്‍ഷവും ഡല്‍ഹിയിലെ മലിനീകരണം മോശമായി വരുകയാണ്. ഈ വായു ശുദ്ധമാക്കുന്നതിനായി നാം എല്ലാവരും ഒത്തുചേര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയത്തിന്റെയോ മറ്റ് വിഷയങ്ങളുടെയോ കാര്യമല്ല. ശുദ്ധമായ വായുവിനായി കൂടിയാലോചനകള്‍ ഉണ്ടാവണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ശ്വസിക്കാന്‍ പ്രയാസമാണ്. നമ്മള്‍ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.” പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.

Top