ഡിസയറിന് പിന്നാലെ പുതിയ അമേസിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ പുറത്തുവിട്ട് ഹോണ്ട!

ആഗോളതലത്തില്‍ വിറ്റഴിക്കപ്പെടുന്ന പുതിയ ഹോണ്ട സിവിക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ അമേസിന്റെ ഡിസൈന്‍ എന്നാണ് റിപ്പോട്ടുകള്‍.

ഡിസയറിന് പിന്നാലെ പുതിയ അമേസിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ പുറത്തുവിട്ട് ഹോണ്ട!
ഡിസയറിന് പിന്നാലെ പുതിയ അമേസിന്റെ ഡിസൈന്‍ സ്‌കെച്ചുകള്‍ പുറത്തുവിട്ട് ഹോണ്ട!

പുതിയ തലമുറ ഹോണ്ട അമേസ് 2024 ഡിസംബര്‍ 4-ന് ഷോറൂമുകളില്‍ എത്തും. വാഹനത്തിന്റെ പുതിയ ടീസര്‍ സ്‌കെച്ചുകള്‍ പുറത്തിറക്കി. ഇതില്‍ ഗണ്യമായി പരിഷ്‌കരിച്ച ഫ്രണ്ട്, റിയര്‍ പ്രൊഫൈലുകളും ഇന്റീരിയറും വെളിപ്പെടുത്തുന്നു. ആഗോളതലത്തില്‍ വിറ്റഴിക്കപ്പെടുന്ന പുതിയ ഹോണ്ട സിവിക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ അമേസിന്റെ ഡിസൈന്‍ എന്നാണ് റിപ്പോട്ടുകള്‍. ഹണികോംബ് പാറ്റേണോടുകൂടിയ, പുതുതായി രൂപകല്പന ചെയ്ത, വലിയ ഗ്രില്‍ സഹിതം ഫ്രണ്ട് ഫാസിയയ്ക്ക് ഒരു പുതിയ രൂപം ലഭിക്കുന്നു.

എല്‍ഇഡി ഹെഡ്ലാമ്പുകള്‍ മുമ്പത്തേക്കാള്‍ മെലിഞ്ഞതും ഇരുകോണുകളിലും ഷാര്‍പ്പായ അരികുകള്‍ ഉള്ളതുമാണ്. ഓരോ കോണിലും വലിയ എയര്‍ ഇന്‍ലെറ്റുകള്‍ ഉള്‍ക്കൊള്ളുന്ന മുന്‍ ബമ്പര്‍ അതിന്റെ പുതിയ രൂപം കൂടുതല്‍ മികച്ചതാക്കി വര്‍ദ്ധിപ്പിക്കുന്നു. പുതിയ ഹോണ്ട അമേസിന് ബമ്പര്‍-ഇന്റഗ്രേറ്റഡ് ഫോഗ് ലാമ്പ് അസംബ്ലിയുണ്ട്. പിന്‍വശത്തെ പ്രൊഫൈലും സിവിക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതായി തോന്നുന്നു. മിനുസമാര്‍ന്ന അരികുകള്‍, പുതുക്കിയ ബമ്പര്‍, സ്‌മോക്കി ഫിനിഷുള്ള പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ലാമ്പുകള്‍, ഒരു ഷാക്ക്-ഫിന്‍ ആന്റിന തുടങ്ങിയവ വാഹനത്തില്‍ ലഭിക്കുന്നു.

Also Read: സ്‌കോഡ എന്‍യാക്ക് ഇവി അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കും

അമേസിന്റെ ഇന്റീരിയര്‍ സ്‌കെച്ച് സമഗ്രമായ മാറ്റങ്ങളോടെ ഒരു ഫ്യൂച്ചറിസ്റ്റിക് ലേഔട്ട് കാണിക്കുന്നു. ഹണികോംബ് പാറ്റേണും സംയോജിത എസി വെന്റുകളും ഉപയോഗിച്ച് ഡാഷ്ബോര്‍ഡ് ഡിസൈന്‍ പരിഷ്‌ക്കരിച്ചിരിക്കുന്നു. പഴയ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന് പകരം വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയും പിന്തുണയ്ക്കാന്‍ സാധ്യതയുള്ള, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഫ്രീ-സ്റ്റാന്‍ഡിംഗ് നല്‍കി. സ്റ്റിയറിംഗ് വീലും പുതിയതായി കാണപ്പെടുന്നു. സ്റ്റിയറിംഗ് വീലിന് തൊട്ടുപിന്നില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും. ടീസര്‍ സ്‌കെച്ചില്‍ കാണിച്ചിരിക്കുന്നതുപോലെ, പുതിയ ഹോണ്ട അമേസിന് ഡ്യുവല്‍-ടോണ്‍ കറുപ്പും ബീജ് ഇന്റീരിയര്‍ തീമും ഉണ്ടായിരിക്കും.

വാഹനത്തിന്റെ എഞ്ചിന്‍ സജ്ജീകരണത്തില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പുതിയ 2024 ഹോണ്ട അമേസ് 1.2L, 4-സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരും. അത് പരമാവധി 90bhp കരുത്തും 110Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. നിലവിലെ തലമുറയിലെ അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക്ക് തന്നെയായിരിക്കും ട്രാന്‍സ്മിഷന്‍. ഇപ്പോള്‍ പുറത്തിറക്കിയ നാലാം തലമുറ മാരുതി ഡിസയറിനെതിരെയാണ് പുതിയ അമേസ് മത്സരിക്കുന്നത്.

Top