CMDRF

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ, പ്രൊവിഡന്റ് ഫണ്ട് കമ്മീഷ്ണർ തസ്തികയിലേക്കുള്ള പരീക്ഷയിലും ക്രമക്കേട്

മുംബൈ: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കു പിന്നാലെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷ്ണർ തസ്തികയിലേക്കുള്ള പരീക്ഷയിലും വ്യാപക ക്രമക്കേടെന്ന് ആരോപണം. പരീക്ഷ ഫലം ജൂലൈ 16നാണ് പ്രസിദ്ധീകരിച്ചത്. 159 പേരെ തിരഞ്ഞെടുത്തതില്‍ 32 ശതമാനവും ഒരേ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയവരാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. മാത്രമല്ല 159 പേരില്‍ 50ഉം ലഖ്‌നോ, പ്രയാഗ് രാജ് എന്നീ രണ്ടു നഗരങ്ങളില്‍നിന്നുള്ളവരാണെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.

2023ല്‍ വ്യാപക പരാതിയാണ് ഈ പരീക്ഷയെ പറ്റി ഉയര്‍ന്നിരുന്നത്. സോഷ്യല്‍ മീഡിയ ആരോപണങ്ങളോട് പ്രതികരിച്ച യു.പി.എസ്.സി സമഗ്രമായ അന്വേഷണം നടത്തിയതായും സംശയിക്കത്തക്കതായി ഒന്നും കാണാനായില്ലെന്നും പ്രസ്താവന ഇറക്കി. എന്നാല്‍ എഴുത്തു പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നതായാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. പ്രയാഗ്രാജ്, ലഖ്നൗ കേന്ദ്രങ്ങളില്‍ വ്യാപക തട്ടിപ്പ് നടന്നതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ യു.പി.എസ്.സിക്ക് ജൂലൈ രണ്ടിനു പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അതിനിടെ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളിലൊരാള്‍ അയച്ച പരാതി സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

Top