സ്തുതി പാട്ടിനു ശേഷം ‘മറവികളേ…’; വീണ്ടും ലുക്ക് മാറ്റി ജ്യോതിര്‍മയി

മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ‘ഭീഷ്‌മപര്‍വ’ത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബോഗയ്‌ന്‍വില്ല’.

സ്തുതി പാട്ടിനു ശേഷം ‘മറവികളേ…’; വീണ്ടും ലുക്ക് മാറ്റി ജ്യോതിര്‍മയി
സ്തുതി പാട്ടിനു ശേഷം ‘മറവികളേ…’; വീണ്ടും ലുക്ക് മാറ്റി ജ്യോതിര്‍മയി

യുവനടൻ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബോഗയ്‌ന്‍വില്ല’യിലെ പുതിയ ഗാനം പുറത്ത്. അണിയറപ്രവർത്തകർ പുറത്തിറക്കിയത് ‘മറവികളേ…’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ്. റഫീഖ് അഹമ്മദ്ദ് എഴുതിയ വരികൾക്ക് സുഷിൻ ശ്യാം ഈണമൊരുക്കി. ഗാനം ആലപിച്ചത് മധുവന്തി നാരായൺ ആണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഏറെ ശ്രദ്ധേയമായ ‘മറവികളേ…’ മികച്ച പ്രേക്ഷകസ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ചു. പാട്ടിന് നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. അതേസമയം ചിത്രത്തിലെ പ്രമോ ഗാനം ‘സ്തുതി’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനമാണത്. മേരി ആൻ അലക്സാണ്ടറും സുഷിനും ചേർന്നാണ് ഗാനം ആലപിച്ചത്.

Also Read: യൂട്യൂബ് ചാനല്‍ തുടങ്ങിയത് മഹാപരാധമല്ല, എന്താണ് അയാൾ ചെയ്ത തെറ്റ്: അഖിൽ മാരാർ

മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രം ‘ഭീഷ്‌മപര്‍വ’ത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബോഗയ്‌ന്‍വില്ല’. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ഇടവേളയ്ക്കു ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നത് ചിത്രത്തിൻറെ വലിയ സവിശേഷത. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയിയുള്ളത്. കേന്ദ്രകഥാപാത്രങ്ങൾക്കൊപ്പം ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ‘ബോഗയ്‌ന്‍വില്ല’യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Top