അതിര്‍ത്തികള്‍ അടയ്ക്കും, രാജ്യത്തിന്‌റെ മുറിവുണക്കും , ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടും

നമ്മുടെ രാജ്യത്തെ സേവിക്കുക, അമേരിക്കയെ വീണ്ടും മഹത്തരമാക്കുക, അതുകൊണ്ടാണ് തനിക്ക് ജീവൻ നഷ്ടമാകാതിരുന്നതെന്നും ട്രംപ് പറഞ്ഞു.

അതിര്‍ത്തികള്‍ അടയ്ക്കും, രാജ്യത്തിന്‌റെ മുറിവുണക്കും , ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടും
അതിര്‍ത്തികള്‍ അടയ്ക്കും, രാജ്യത്തിന്‌റെ മുറിവുണക്കും , ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പോരാടും

വാഷിങ്ടൻ: അമേരിക്കയുടെ 47ാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം നന്ദിയറിച്ചിരിക്കുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലെത്തിയത്. അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്നും ഒരു അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും, ജയത്തിന് പിന്നാലെ ട്രംപ് പ്രഖ്യപിച്ചു.

വലിയ രാഷ്ട്രീയ വിജയമാണ് ട്രംപ് നേടിയത്. അമേരിക്കയുടെ സുവര്‍ണകാലം വന്നെത്തിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു. പോപ്പുലര്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ പോരാടും. അമേരിക്കയെ വീണ്ടും ഉന്നതിയിലെത്തിക്കും. നമ്മള്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. തന്‌റെ വിജയം രാജ്യത്തിന്‌റെ മുറിവുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ഇലക്ഷൻ നൈറ്റ് പ്രസംഗം റദ്ദാക്കി കമല ഹാരിസ്

അതേസമയം, വേദിയിൽ വ്യവസായ ഭീമനും തന്നെ പിന്തുണയ്ക്കുന്നവരില്‍ പ്രധാനിയുമായ മസ്കിനെയും ട്രംപ് മറന്നില്ല. നമ്മുടെ പ്രതിഭകളെ നാം സംരക്ഷിക്കേണ്ടതുണ്ട്. മസ്ക് ഒരു താരമാണ്. സമാനതകളുള്ള പാർട്ടിയാണ് നമ്മുടേത്. എല്ലാവരും നമ്മെ പിന്തുണച്ചു. ചൈനയിലേത് പോലെയല്ല ഇവിടെ ഏറ്റവും മഹത്തുക്കളായ ജനങ്ങളാണ് അമേരിക്കയ്ക്കുള്ളത്. നമ്മുടെ രാജ്യത്തെ സേവിക്കുക, അമേരിക്കയെ വീണ്ടും മഹത്തരമാക്കുക, അതുകൊണ്ടാണ് തനിക്ക് ജീവൻ നഷ്ടമാകാതിരുന്നതെന്നും ട്രംപ് പറഞ്ഞു.

Also Read: അമേരിക്കയിൽ ഇനി ട്രംപ് യുഗം; സെനറ്റിലും റിപ്പബ്ലിക്കൻ ആധിപത്യം

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ട്രംപിന് 277 ഇലക്ടറൽ വോട്ടും, കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുകളുമാണ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്‌റ് ചരിത്രത്തില്‍ 127 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരിക്കല്‍ തോൽവിയറിഞ്ഞ പ്രസിഡന്‌റ് വീണ്ടും അധികാരത്തിലെത്തുന്നത്. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 നേടിയാല്‍ കേവല ഭൂരിപക്ഷമാകും.

Top