CMDRF

യുപിയിൽ ചെന്നായയ്ക്ക് പിന്നാലെ കുറുക്കനും; അഞ്ച് കുട്ടികളടക്കം 12 പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശിലെ ജില്ലയായ പിലിഭിത്തില്‍ കുറുക്കന്മാരുടെ ആക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം 12 പേര്‍ക്ക് പരുക്കേറ്റു

യുപിയിൽ ചെന്നായയ്ക്ക് പിന്നാലെ കുറുക്കനും; അഞ്ച് കുട്ടികളടക്കം 12 പേര്‍ക്ക് പരുക്ക്
യുപിയിൽ ചെന്നായയ്ക്ക് പിന്നാലെ കുറുക്കനും; അഞ്ച് കുട്ടികളടക്കം 12 പേര്‍ക്ക് പരുക്ക്

ലഖ്‌നൗ: ചെന്നായക്ക് പിന്നാലെ ഉത്തര്‍പ്രദേശിൽ ഭീതി വിതച്ച് കുറുക്കന്മാരുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ ജില്ലയായ പിലിഭിത്തില്‍ കുറുക്കന്മാരുടെ ആക്രമണത്തില്‍ അഞ്ച് കുട്ടികളടക്കം 12 പേര്‍ക്ക് പരുക്കേറ്റു. ജഹനാബാദ് പ്രദേശത്തെ സുസ്വാര്‍, പന്‍സോലി ഗ്രാമങ്ങളില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് കുറുക്കന്മാര്‍ ആദ്യം ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ സംരക്ഷിക്കാന്‍ ചില വയോധികര്‍ ഓടിയെത്തിയപ്പോഴാണ് കുറുക്കന്മാര്‍ മുതിര്‍ന്നവരെയും ആക്രമിച്ചത്.

Also Read: ഉത്തർപ്രദേശിൽ കെട്ടിടം തകർന്നുവീണ് അപകടം: എട്ട് മരണം

കുറുക്കന്മാരുടെ ആക്രമണത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പ്രാദേശിക ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബഹ്റൈച്ച് ജില്ലയില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ നിരവധി കുട്ടികളടക്കം 10 പേര്‍ മരിച്ചതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് മറ്റൊരു ജില്ലയായ പിലിഭിത്തില്‍ കുറുക്കന്മാരുടെ ആക്രമണം ഉണ്ടായത്.

ഈ കുറുനരികള്‍ ആക്രമണകാരികളായി മാറിയത് മഴയത്ത് ഇവയുടെ ഒളിത്താവളങ്ങളില്‍ വെള്ളം കയറിയത് കൊണ്ടാവാം. അല്ലെങ്കിൽ അവരുടെ ഇണചേരല്‍ കാലഘട്ടമാണ് ഇത്, ഈ സമയത്ത് അവര്‍ കൂടുതല്‍ ആക്രമണകാരികളായിരിക്കും.- ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ മനീഷ് സിങ് പറഞ്ഞു.

Top