CMDRF

പാരീസിലും ‘ആന്റി സെക്‌സ് ബെഡുകള്‍’; ശക്തി പരീക്ഷിച്ച് താരങ്ങള്‍

പാരീസിലും ‘ആന്റി സെക്‌സ് ബെഡുകള്‍’; ശക്തി പരീക്ഷിച്ച് താരങ്ങള്‍
പാരീസിലും ‘ആന്റി സെക്‌സ് ബെഡുകള്‍’; ശക്തി പരീക്ഷിച്ച് താരങ്ങള്‍
പാരീസ്: ടോക്കിയോ ഒളിംപിക്സില്‍ ഒളിമ്പിക് വില്ലേജിലെ മുറികളില്‍ ഒരുക്കിയിരിക്കുന്ന കാര്‍ഡ്‌ബോര്‍ഡ് കട്ടിലുകൾ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. കായികതാരങ്ങള്‍ അടുത്തിടപഴകുന്നത് തടയാനായി അവതരിപ്പിച്ചതാണ് ആന്‍റി സെക്സ് ബെഡുകള്‍. കഴിഞ്ഞ തവണ കോവിഡിന്റെ സമയത്ത് നടന്ന ടോക്യോ ഒളിമ്പിക്‌സിനിടെയാണ് കാര്‍ഡ്‌ബോര്‍ഡ് കട്ടിലുകള്‍ കൂടുതലും ശ്രദ്ധയാകർഷിച്ചത്. ഒരാളുടെ ഭാരം മാത്രം താങ്ങാന്‍ കഴിയുന്നതരത്തില്‍ കാര്‍ഡ്ബോര്‍ഡുകള്‍ കൊണ്ടുണ്ടാക്കിയ ബെഡുകളാണിവ.

ഇതിനെതിരെ കായിക താരങ്ങള്‍ പരാതിയുമായി എത്തിയിരുന്നെങ്കിലും പാരീസ് ഒളിംപിക്സിലും കായികതാരങ്ങള്‍ക്കായി ഒളിംപിക്സ് വില്ലേജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ആന്‍റി സെക്സ് ബെഡുകള്‍ തന്നെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വ്യത്യസ്തമായി കൂടുതല്‍ കരുത്തുറ്റ ബെഡുകളാണ് കായികതാരങ്ങള്‍ക്കായി പാരീസിലെ ഒളിംപിക് വില്ലേജില്‍ ഒരുക്കിയിരിക്കുന്നത് എന്ന് വീഡിയോ സഹിതം തെളിയിക്കുകയാണ് ഓസ്ട്രേലിന്‍ ടെന്നീസ് താരങ്ങള്‍. ഓസ്ട്രേലിയന്‍ ടെന്നീസ് താരങ്ങളായ ഡാരിയ സാവില്ലെയും എലന്‍ പെരസും കാര്‍ഡ്‌ബോര്‍ഡ് കട്ടിലിനു മുകളിലേക്ക് ചാടുന്നതിന്റെയും പരിശീലിക്കുന്നതിന്റെയും വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ബെഡില്‍ വോളി പരിശീലനവും സ്ക്വാട് ജംപും സ്റ്റെപ്പ് അപ്പുമെല്ലാം ഇവര്‍ ചെയ്തിട്ടും കിടക്കകള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നാണ് വീഡിയോയിറില്‍ പറയുന്നത്. ഐറിഷ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റായ റൈസ് മക്ലെനാഗനും കാര്‍ഡ്‌ബോര്‍ഡ് കട്ടിലില്‍ ചാടിമറിയുന്നതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിനെ ആന്റി സെക്‌സ് ബെഡ് എന്ന് വിളിക്കാനാകില്ലെന്നും റൈസ് കൂട്ടിച്ചേര്‍ത്തു. പല കായികതാരങ്ങളും കട്ടിലുകളിൽ അതൃപതിയും പ്രകടിപ്പിച്ചിട്ടുണ്ട്.

Top