മുംബൈ: അസമിൽ അഅഗർത്തല – മുംബൈ ലോകമാന്യ തിലക് ടെർമിനസ് എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി. അസമിലെ ദിബലോംഗ് സ്റ്റേഷന് സമീപമാണ് പാളം തെറ്റിയത്. എഞ്ചിൻ അടക്കം 8 കോച്ചുകളാണ് പാളം തെറ്റിയത്. ദിമ ഹസാവോയിൽ ആണ് അപകടം നടന്നത്. സംഭവത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ട്രക്ക് പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.ഇതിലൂടെയുള്ള ട്രെയിൻ സർവീസുകൾ അധികൃതർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Also Read: സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരം; സൗജന്യ ഉച്ചഭക്ഷണപദ്ധതിയുമായി ഇന്തോനേഷ്യ
ഇന്ന് രാവിലെയാണ് അഗർത്തലയിൽ നിന്ന് ട്രെയിൻ പുറപ്പെട്ടത്. ലുംഡിംഗ് ഡിവിഷൻ്റെ കീഴിലുള്ള ലുംഡിംഗ്-ബർദാർപൂർ ഹിൽ സെക്ഷനിലാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ലുംഡിംഗ്-ബദർപൂർ സിംഗിൾ ലൈൻ സെക്ഷനിലൂടെയുള്ള ട്രെയിനുകളുടെ ഓട്ടം താൽക്കാലികമായി നിർത്തിവച്ചു.