ദുരനുഭവം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണം; നടി ഉഷ ഹസീന

ഞാന്‍ പോലും ഒരു അവസരത്തില്‍ അഭിനയം നിര്‍ത്തേണ്ട സാഹചര്യത്തില്‍ എത്തി

ദുരനുഭവം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണം; നടി ഉഷ ഹസീന
ദുരനുഭവം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണം; നടി ഉഷ ഹസീന

ആലപ്പുഴ: ദുരനുഭവം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണമെന്ന് നടി ഉഷ ഹസീന. പല സ്ത്രീകളും പരാതി പറയാന്‍ മടിക്കുന്നു. ഞാന്‍ പോലും ഒരു അവസരത്തില്‍ അഭിനയം നിര്‍ത്തേണ്ട സാഹചര്യത്തില്‍ എത്തി. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. സര്‍ക്കാരും സാംസ്‌കാരിക വകുപ്പും ശക്തമായി ഇടപെടണം. ഒറ്റപ്പെട്ട മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും ഉഷ പറഞ്ഞു.

also read; ഹേമ കമ്മിറ്റി റിപ്പോർട്ട്; അമ്മ ശക്തമായ നടപടി എടുക്കണമെന്ന് നടി ഉർവശി

പരാതി പറയുന്നവരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ അപമാനിക്കുകയാണ്. സംവിധായകന്‍ രഞ്ജിത്ത് വലിയ പദവിയിലിരിക്കുന്നയാളാണ്. എന്നാല്‍ ആരോപണം വന്നാല്‍ അദ്ദേഹം അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്നും ഉഷ പറഞ്ഞു.

Top