റിപ്പോർട്ടിലെ കാര്യങ്ങൾ അംഗീകരിക്കുന്നു, പക്ഷേ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല; ഷൈൻ

റിപ്പോർട്ടിലെ കാര്യങ്ങൾ അംഗീകരിക്കുന്നു, പക്ഷേ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല; ഷൈൻ
റിപ്പോർട്ടിലെ കാര്യങ്ങൾ അംഗീകരിക്കുന്നു, പക്ഷേ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല; ഷൈൻ

തിരുവനന്തപുരം: അതിക്രമം നേരിടുമ്പോൾ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടതെന്ന് നടൻ ഷൈൻ ടോം ചാക്കോ. അങ്ങനെ പോരാടുമ്പോൾ സപ്പോർട്ട് ചെയ്യുകയല്ലേ ഉള്ളൂ. ഈ ലോകത്തുള്ള ഓരോ വ്യക്തിക്കുമൊപ്പമാണ് ഞാൻ. എല്ലാ മേഖലയിലും ഓരോ കമ്മീഷനെ വയ്‌ക്കുക. ഒരോ കമ്മീഷനും പറയാനുണ്ടാകും ഒരു കഥ.

പീഡനങ്ങൾ നേരിടുമ്പോൾ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്. ഞാൻ പീഡിപ്പിക്കാറില്ല. ഞാൻ പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല. പീഡനത്തിനിരയാകുമ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കി ഒരെണ്ണം കൊടുത്താൽ തീരാവുന്നതല്ലേ ഉള്ളൂ ഈ പ്രശ്നം. ഈ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ അംഗീകരിക്കുന്നുണ്ട്. അത് പക്ഷേ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. ചുറ്റും നടക്കുന്ന കാര്യമാണെന്നും ഷൈൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങുന്നവർക്ക് മാത്രം നല്ല ഭക്ഷണം നൽകുമെന്നും നടിമാരിലൊരാൾ മൊഴി നൽകിയിട്ടുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. സഹകരിക്കുന്നവർക്ക് ‘കോർപറേറ്റീവ് ആർട്ടിസ്റ്റ്’ എന്ന കോഡ് പേരാണ് നൽകുന്നത്. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കും. വനിതാ പ്രൊഡ്യൂസർമാരെ നടന്മാരും സംവിധായകരും അവഹേളിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മലയാള സിനിമയിൽ ടൈറ്റിൽ കഥാപാത്രം അഭിനയിക്കാനെത്തിയ നടി, ഇന്റിമേറ്റ് സീനുകളുണ്ടെങ്കിൽ അറിയിക്കണമെന്ന് സംവിധായകനോട് പറഞ്ഞിരുന്നെങ്കിലും അയാൾ ചെയ്തില്ല. ഷൂട്ടിംഗിന് ചെന്നപ്പോൾ തനിക്ക് അനുവദിക്കാൻ കഴിയുന്നതിലുമധികം ദൃശ്യങ്ങൾ ഉണ്ടായി. ഒടുവിൽ മടുത്ത് അവിടെ നിന്ന് ഇറങ്ങുമ്പോൾ സമ്മതമില്ലാതെ പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങണമെന്നായിരുന്നു മറുപടി. കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി 2019 ഡിസംബർ 31 നാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചത്.

Top