CMDRF

ആഹാ അത് പൊളിക്കും! വെറൈറ്റി റോളില്‍ മമ്മൂട്ടി..

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തെത്തിയിട്ടുണ്ട്.

ആഹാ അത് പൊളിക്കും! വെറൈറ്റി റോളില്‍ മമ്മൂട്ടി..
ആഹാ അത് പൊളിക്കും! വെറൈറ്റി റോളില്‍ മമ്മൂട്ടി..

ന്റെ അഭിനയ ജീവിതത്തിലും, സ്വകാര്യ ജീവിതത്തിലും എല്ലാം എപ്പോഴും പുതുമ ആഗ്രഹിക്കുന്ന നടനാണ് മമ്മൂട്ടി. താരപരിവേഷത്തിനപ്പുറത്ത് തന്നിലെ നടന് പുതുതായി എന്തെങ്കിലും പരീക്ഷിക്കാൻ അവസരം നൽകുന്ന കഥാപാത്രങ്ങളോട് അദ്ദേഹം സമീപകാലത്തും ആദ്യകാലത്തും വല്ലാത്ത ആഗ്രഹം തന്നെയാണ് പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നത്.

ഇത് പിറന്നാൾ സമ്മാനം

MAMMOOTTY-

ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലും അങ്ങനെ തന്നെ നിലനിൽക്കാനാണ് മമ്മൂട്ടി വിചാരിക്കുന്നത്. ഇപ്പോഴിതാ ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് പുറത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ നാളെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടും എന്നതാണ് ആ പ്രത്യേകത. എന്നാൽ പോസ്റ്ററിൽ ചില സൂചനകൾ ആരാധകർക്ക് ശരിക്കും ആവേശം കൊള്ളാനുള്ളതുണ്ട് എന്നതാണ് ലഭിക്കുന്ന വിവരം. ‘മറ്റുള്ളവർക്ക് അറിയാത്തത് അറിയലാണ് ഞങ്ങളുടെ ജോലി’ എന്ന വാചകമാണ് പോസ്റ്ററിൽ ഉള്ളത്. സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കുറ്റന്വേഷണ കഥാപാത്രം ഷെർലക് ഹോംസ് ഒരു കൃതിയിൽ പറയുന്ന വാചകമാണ് ഇത്.

Also Read: ഗോട്ട് ലിയോയെ മറികടക്കുമോ? ആദ്യദിനം നേടിയത് എത്ര?

ഒരു ഡിറ്റക്ടീവ് കോമഡി ത്രില്ലറാണ് ഈ ചിത്രമെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നു. മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെയാണ് അവതരിപ്പിക്കുന്നത്. രസകരമായ ഒരു കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ നീരജ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു എന്നാൽ നിർമാതാക്കൾ ആദ്യമായാണ് ഇത്തരത്തിൽ ഒരു സൂചന തങ്ങളുടെ ഒരു ഒഫീഷ്യൽ പബ്ലിസിറ്റി മെറ്റീരിയലിൽ ഉൾപ്പെടുത്തുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി ഗൗതം വാസുദേവ്

GOUTHAM VASUDEV MENON

അതേസമയം സംവിധായകനായി കൊണ്ടുള്ള ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലേക്കുള്ള ആദ്യ ചുവടാണ് ഈ ചിത്രം. സൂരജ് ആർ, നീരജ് ആർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി മൂന്നാർ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഉടൻ പാക്കപ്പ് ആവും എന്നാണ് റിപ്പോർട്ടുകൾ

Top