CMDRF

ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; മുഹമ്മദ് ഷമി റിട്ടേണ്‍സ് !

കാല്‍ക്കുഴയിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ മുഹമ്മദ് ഷമി ബൗളിംഗ് പരിശീലനം പുനരാരംഭിച്ചു

ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; മുഹമ്മദ് ഷമി റിട്ടേണ്‍സ് !
ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; മുഹമ്മദ് ഷമി റിട്ടേണ്‍സ് !

മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത. ഓസ്‌ട്രേലിയയില്‍ ജസ്പ്രീത് ബുമ്രയുടെ ബൗളിംഗ് പങ്കാളിയാവാന്‍ മുഹമ്മദ് ഷമിയുണ്ടാകുമെന്ന് ഉറപ്പായി. കാല്‍ക്കുഴയിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ മുഹമ്മദ് ഷമി ബൗളിംഗ് പരിശീലനം പുനരാരംഭിച്ചു. ബെംഗളൂരൂവില്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ചിന് ഷമി പന്തെറിയുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

Also Read:എപ്പോൾ വരും ബസൂക്ക ? മമ്മൂട്ടി ആരാധകര്‍ നിരാശയില്‍

താന്‍ വേദനയില്‍ നിന്ന് 100 ശതമനാം മുക്തനായെന്ന് ബെംഗളൂരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലുള്ള ഷമി പറഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കും മുമ്പ് ഒന്നോ രണ്ടോ രഞ്ജി മത്സരങ്ങില്‍ കളിച്ച് ഫിറ്റ്‌നെസ് തെളിയിക്കുമെന്നും ഷമി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിനുശേഷം കാല്‍ക്കുഴയിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഷമി ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

Top