ഗൂഗിള്‍ മാപ്പിൽ എ.ഐ ഗൈഡ്

ഇനിമുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലൊക്കേഷനുകള്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞുതരും

ഗൂഗിള്‍ മാപ്പിൽ എ.ഐ ഗൈഡ്
ഗൂഗിള്‍ മാപ്പിൽ എ.ഐ ഗൈഡ്

വാഷിങ്ടണ്‍: ഗൂഗിള്‍ മാപ്പിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എ.ഐ ഫീച്ചറുകളുടെ സഹായത്താല്‍ സേവനം നല്‍കുന്ന ഗൂഗിള്‍ മാപ്പ് ആദ്യഘട്ടത്തില്‍ അമേരിക്കയിൽ മാത്രമായിരിക്കും ലഭ്യമാകുക. എ.ഐ ഫീച്ചറുകളുളള ജെമിനി ടെക്‌നോളജി ഡിജിറ്റല്‍ സേവനത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്. നിലവില്‍ വിവിധ ഭാഷ മോഡലുകള്‍ ടാപ്പുചെയ്യാന്‍ ഗൂഗിള്‍ പുറത്തുനിന്ന് ഡെവലപ്പര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ഇനിമുതല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലൊക്കേഷനുകള്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞുതരും. സ്ഥലങ്ങളുടെ റിവ്യൂ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഗൂഗിള്‍ മാപ്പിൽ ലഭിക്കുക. ഇമേജറി അവതരിപ്പിച്ചുകൊണ്ട് പരാതികള്‍ പരിഹരിക്കാനും കഴിയുന്നതാണ് പുതിയ മാറ്റം. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, രണ്ട് ബില്യണ്‍ ആളുകളാണ് ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നത്.

Top